ആദിവാസി കുരുന്നുകൾക്ക് പഠന സൗകര്യത്തിനു വഴികാട്ടിയായി സെക്ട്രൽ മജിസ്‌ട്രേറ്റ്
കുറ്റിച്ചൽ:കോവിഡ് പ്രോട്ടോകോൾ പരിശോധനയ്ക്കായി കോട്ടൂർ ആദിവാസി ഊരിൽ എത്തിയ സെക്ട്രൽ മജിസ്ട്രേറ്റ് കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി.വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള ഉള്ള മുഴുവൻ കുട്ടികൾക്കും സൗജന്യമായി ലേബർ ഇന്ത്യ എത്തിച്ചു നൽകിയാണ് ആദി വാസി കുരുന്നുകൾക്ക് പഠന മികവിനായി സെക്ട്രൽ മജിസ്‌ട്രേറ്റ് ഇടപെടൽ നടത്തിയത്ഇതിന്റെ ഉദ്‌ഘാനം വാർഡ് അംഗം രശ്മിയുടെ അധ്യക്ഷതയിൽ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ കുട്ടികൾക്കു നൽകി നിർവഹിച്ചു.
തുടർന്ന് സെക്ട്രൽ മജിസ്‌ട്രേറ്റ് ഷൈൻ രാജ് സി ഡി ,ഡ്രൈവർ ജോസ്,മാധ്യമ പ്രവർത്തകനായ എ പി സജുകുമാർ,അധ്യാപകൻ സുകു എന്നിവർ കുട്ടികൾക്കു ലേബർ ഇന്ത്യ വിതരണം ചെയ്യുകയും പഠിച്ചു മുന്നേറേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു. ചടങ്ങിൽ കുട്ടികൾക്ക് വേണ്ടിയുള്ള മാസ്ക്ക് സെക്ട്രൽ മജിസ്‌ട്രേറ്റ് അദ്ധ്യാപകനായ സുകുവിന് നൽകി വിതരണം ഉദ്‌ഘാടനം ചെയ്തു .
ആദിവാസി സെറ്റിൽമെന്റ് ആയ വാലിപറയിൽ കഴിഞ്ഞ ദിവസം കുറ്റിച്ചൽ പൂവച്ചൽ പഞ്ചായത്തുകളുടെ സെക്ടറൽ മജിസ്‌ട്രേറ്റ് ആയ ഷൈൻ രാജ് സി ഡി , ഡ്രൈവർ ജോസ് പി എന്നിവർ വാലിപ്പാറയിലെ സാമൂഹ്യ പഠന എത്തുകയും വനത്തിനുള്ളിൽ ആയിരുന്നിട്ടു കൂടെ ഇവിടെ കുട്ടികളും അധ്യാപകനും കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരും ഒക്കെ മാസ്ക് ധരിച്ചു സാമൂഹ്യ അകലം പാലിച്ചു പ്രവർത്തനങ്ങൾ നടത്തുന്നത് കണ്ടു അഭിനന്ദിക്കുകയും കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു.
തുടർന്ന് അധ്യാപകനാണ് കുട്ടികളുടെ പഠനസഹായി ഒക്കെ വാങ്ങുന്നത് എന്ന് അറിഞ്ഞു ഇവർക്കായുള്ള ഗൈഡുകൾ എത്തിച്ചു നൽകാം എന്ന് പറഞ്ഞു മടങ്ങുകയും ചെയ്തു.ഇതിനിടെയാണ് ലേബർ ഇന്ത്യ പബ്ലിക്കേഷൻ സന്തോഷ് ജോർജ് കുളങ്ങരയെ ബന്ധപ്പെടാൻ തീരുമാനിച്ചതും ആർക്കിടെക്ചർ വിങ്, പി ഡബ്ള്യ ഡി ഡെപ്യൂട്ടി ആർക്കിടെക്ട്, ഇപ്പോൾ സെക്ടറൽ മജിസ്റ്ററേറ്റുമായ ഷൈൻ രാജ് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചതും. ഈ ഇടപെടലാണ് ഇപ്പോൾ ഇവിടുത്തെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികൾക്ക് സൗജന്യമായി ലേബർ ഇന്ത്യ എത്തിച്ചു നൽകാൻ നടപടി ആയതു. കുട്ടികൾക്ക് വലിയ സ്‌ക്രീനിൽ അധ്യാപകർ പഠിപ്പിക്കുന്നത് കാണാനും അത് കേട്ട് പഠിക്കാനും ഉള്ള സൗകര്യം കൂട്ടായ പരിശ്രമത്തിലൂടെ ഉടൻ സാധ്യമാകുമെന്നും ഷൈൻ സി ഡി പറഞ്ഞു.