September 19, 2024

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും.

Share Now

തിരുവനന്തപുരം; ആ​​ഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആ​ഗസ്റ്റ് 8 ഞാറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി , ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്; www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app

കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി
Next post കെ.വിശ്വനാഥൻനായർ(70)നിര്യാതനായി

This article is owned by the Rajas Talkies and copying without permission is prohibited.