September 8, 2024

ആൽമര മുത്തശ്ശിക്ക് ആദരവ് ഒരുക്കി പഞ്ചായത്ത്.

Share Now

മലയിൻകീഴ്: 

 ലോക പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ചു മുത്തശ്ശി മരത്തിനു ആദരവ് നൽകി ഗ്രാമപഞ്ചായത്.മണിയറ വിള ആശുപത്രി വളപ്പിൽ മുൻപ് പ്രദേശവാസികൾക്കും ആശുപത്രി നിലവിൽ വന്നശേഷം  ആശുപത്രിയിൽ എത്തുന്നവർക്കും തണലേകി ഇപ്പോഴും പടർന്നു പന്തലിച്ചു നിക്കുകയാണ്  രണ്ടു നൂറ്റാണ്ടോളം പ്രായമുള്ള ഈ ആൽമര മുത്തശ്ശി.ചടങ്ങിൽ പരിസ്ഥിതിയെ കുറിച്ച് കവി സെയ്ദ് സബർമതി കവിതകൾ ചൊല്ലി.

ശേഷം  ദിനാചരണത്തിന്റെ ഭാഗമായി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വളപ്പിൽ എല്ലാവരും ചേർന്ന് വൃക്ഷത്തൈകൾ നട്ടു നനച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വത്സലാകുമാരി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വാസുദേവൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബിന്ദു ഒ ജി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കൃഷ്ണപ്രിയ,പഞ്ചായത്ത് അംഗങ്ങളായ ഷാജി,ഗിരീശൻ, രജിത, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂൾ വളപ്പിൽ കരാട്ടെ ക്ലബ് വൃക്ഷത്തൈ നട്ടു നനച്ചു.
Next post പൈപ്പ് പൊട്ടി ജലം പാഴായി.

This article is owned by the Rajas Talkies and copying without permission is prohibited.