September 16, 2024

സംസ്കാര സാഹിതി ഡോ. ഓണക്കൂറിനെ ആദരിച്ചു.

Share Now

കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ്
ഓണക്കുറിനെ സംസ്കാര സാഹിതി യുടെ ആഭിമുഖ്യത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

ആദരിക്കൽ ചടങ്ങ് ഡി.സി.സി.പ്രസിഡൻ്റും സംസ്കാര സാഹിതി മുൻ സംസ്ഥാന ചെയർമാനുമായ പാലോടു രവി ഉദ്ഘാടനം ചെയ്തു.
സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ, ജില്ലാ ജനറൽ കൺവീനർ
രാജേഷ് മണ്ണാമ്മൂല, ഗായകൻ പന്തളം ബാലൻ, ലാൽ വെള്ളാഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു.

ആകാശത്തേയ്ക്കു
യർന്നു നിലക്കുന്ന
പൂമരമല്ല ഉഴവുചാലിൽ കിളിർത്ത ചെറിയൊരു ചെടിയാണ് താനെന്നും
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ലബ്ധി
വായനക്കാരും ആസ്വാദകരും ഊഷ്മളമായ ഹൃദയവികാരത്തോടെ ഏറ്റെടുത്തെന്നും അത് തന്നെ കൂടുതൽ വിനീതനാക്കുന്നൂവെന്നും മറുപടി പ്രസംഗത്തിൽ
ഡോ.ജോർജ്ജ് ഓണക്കൂർ പറഞ്ഞു.
ഓണക്കൂറിൻ്റെ സഹധർമ്മിണി
വത്സാ ജോർജ്ജും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാവ സുരേഷ് മുൻകരുതലോടെയേ ഇനി പാമ്പു പിടിക്കു .മന്ത്രിക്ക് ഉറപ്പു നൽകി.
Next post ഇന്ത്യൻ വാനമ്പാടി ലതാ മങ്കേഷ്ക്കർ അന്തരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.