സുവർണ്ണ നേട്ടത്തിന് റസിഡൻസ് അസോസിയേഷന്റെ അനുമോദനം
കാട്ടാക്കട:
വിശാഖപട്ടണത്ത് വച്ച് നടന്ന ഇന്ത്യ സ്കിൽസ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഡൽഹിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ സ്കിൽസ് മത്സരത്തിൽ ഫ്ലോറിസ്ട്രി വിഷയത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ കരസ്ഥമാമാക്കുകയും ചെയ്ത ആദർശ് എസ് എസിനെ മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ചു അനുമോദനം നൽകി.
അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ചാന്ദ്രമൂഴി സുഗതാ, സുരേഷ് ദമ്പതികളുടെ മകനാണ് ആദർശ് . മൈലോട്ടു മൂഴി ജനതാ റസിഡന്‍സ് അസോസിയേഷൻ ഭരണ സമിതിക്കുവേണ്ടി പ്രസിഡന്റ് എസ് സുദർശനൻ, സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എൻ കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി കെ വി അശോകൻ, എക്സിക്യൂട്ടീവ് അംഗം ചന്ദ്രശേഖരൻനായർ എന്നിവർ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....