September 8, 2024

പെൺകുട്ടിയുടെ ആത്മഹത്യ  രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ്  പിടിയിൽ

Share Now

കാട്ടാക്കട

കാട്ടാക്കട-പള്ളിച്ചല്‍ മൊട്ടമൂട് പൂര്‍ണ്ണേന്ദു ഹൗസില്‍ പൗര്‍ണ്ണമി 18യുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് എറണാകുളം  ആലത്തോട് വില്ലേജില്‍പാനയിക്കുളം ഗാര്‍ഡന്‍വില്ലയില്‍ പൊട്ടന്‍കുളംഹൗസില്‍  ഷാജി മകന്‍ അലക്സി  21 നെ കാട്ടാക്കട ഡി.വൈ,എസ്.പി അനില്‍ കുമാറുംസംഘവും അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥിയായപൗര്‍ണ്ണമി ആത്മഹത്യചെയ്തത്. അസ്വാഭീവകത ഇല്ലാതിരുന്ന സംഭവത്തിൽ വീട്ടുകാരുടെ സംശയം പരാതിയായി പോലീസിൽ എത്തിയതാണ് ഒടുവിൽ  ആത്മഹത്യ ചെയ്യാൻ പ്രേരണ ആയ സംഭവം  വെളിവാകുന്നത്.സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട  അലക്സി ആണ് കാരണക്കാരൻ എന്നും പോലീസ് കണ്ടെത്തി.

  ബന്ധുക്കള്‍  ആദ്യം നരുവാമൂട്പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേടുടര്‍ന്ന് പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തെങ്കിലും തുടരന്വോക്ഷണം നിലച്ചു.തുടർന്ന് മകളുടെമരണത്തെ കുറിച്ച് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടാക്കട   ഡി.വൈ,എസ്.പി ക്ക് നല്‍കിയ പരാതിയിൽ  ഡി.വൈ,എസ്.പി യും സംഘവും നടത്തിയ അന്വേക്ഷണത്തിലാണ്  പൗര്‍ണ്ണമിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായികണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേക്ഷണത്തിനൊടുവിലാണ്  രണ്ടു വർഷം മുൻപുണ്ടായ സംഭവത്തിൽ അലക്സിയെ പിടികൂടിയിത്.ഇയാള്  പോക്സോ കേസിലും പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ടല ബാങ്കിൽ പ്രതിഷേധിച്ച് വയോധികർ.
Next post പാചക  വാതകം ചോർന്നു തീ പിടിച്ചു അപകടം

This article is owned by the Rajas Talkies and copying without permission is prohibited.