October 10, 2024

ബി.വോക് കോഴ്സിന് കേരള പി.എസ്.സി യുടെ അംഗീകാരം

Share Now

വെള്ളനാട്:

നൈപുണ്യവികസനം കാലഘട്ടത്തിൻറെ ആവശ്യകത എന്ന കേന്ദ്ര സർക്കാരിൻറെ പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഗമായാണ് ബി.വോക് കോഴ്സ് യു.ജി.സി നടപ്പിലാക്കിയത്. പി.എസ്.സി യുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സർവ്വകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.

പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ, കേരളാ പബ്ലിക് സർവീസ് കമ്മീഷന് ജൂൺ 23 ന് നൽകിയ കത്തിന് മറുപടിയായാണ് ബിരുദം യോഗ്യത ആവശ്യമുള്ള ഉദ്യോഗങ്ങൾക്കുള്ള യോഗ്യതയായി പി.എസ്.സി, ബി.വോക് കോഴ്സ് അംഗീകരിച്ചത്.

നൈപുണ്യ വികസനത്തിന് മുൻതൂക്കം നൽകുന്ന ഈ പ്രായോഗിക പരിശീലനത്തിന്, സിലബസ് അടിസ്ഥാനത്തിലുള്ള അഗ്രിക്കൾച്ചർ (കൃഷി) ബിരുദതല വിദ്യാഭ്യാസം, വെള്ളനാട് മിത്രനികേതൻ പീപ്പിൾസ് കോളേജിൽ ലഭ്യമാണ്.

മൂന്നുവർഷത്തെ ബി.വോക്. ബിരുദ കോഴ്സ് പൂർത്തിയാക്കിയ ശേഷം തൊഴിൽ നേടാനോ സ്വന്തമായി തൊഴിൽ സംരംഭം തുടങ്ങാനോ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക്:

മിത്രനികേതൻ പീപ്പിൾസ് കോളേജ്,
മിത്രനികേതൻ പി.ഒ., വെള്ളനാട്, തിരുവനന്തപുരം.ഫോൺ: 9446701529

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനെയും ഒരു അദ്ധ്യാപകൻ ഉണ്ട് ഇവിടെ
Next post ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു