September 19, 2024

നിപ്പ.സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി.ഇതുവരെ രോഗ ലക്ഷണം ഇല്ല

Share Now

നിപ്പ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയിലാണ് കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഉന്നതതല യോഗം കൂടി വേണ്ട സംവിധാനങ്ങൾ ഒരുക്കിയെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആർക്കും തന്നെ ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പക്ക് വേണ്ടി ഒരു ബ്ലോക്ക് തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക ലാബ് സംവിധാനം ഒരുക്കാനും തീരുമാനിച്ചു. കോവിഡ്‌ രോഗികളെ ഇവിടെ നിന്ന് മാറ്റാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി റ്റി പി വാട്ടർ ടാങ്ക് കഴുകിയിറക്കുന്ന മലിനവെള്ളം ദുരിതം വിതയ്ക്കുന്ന ചിറ്റാറ്റിൻകരയ്ക്ക് മോചനം വേണം
Next post നിപ വൈറസ് ;പ്രതിരോധം പ്രധാനം: അറിയേണ്ടതെല്ലാം

This article is owned by the Rajas Talkies and copying without permission is prohibited.