അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കി; പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി നാട്ടുകാർ.
പൂവച്ചൽ:
അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കി; പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി നാട്ടുകാർ. പരിസ്ഥി ദിനം കൊണ്ടാടുന്നു ദിനത്തിൽ ഒരു പ്രദേശത്തിൻ്റെ ആകെ മാലിനികരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന അനധികൃത പന്നി ഫാമുകൾ അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കട്ടക്കോട്, കരിയംകോടു, പാറാംകുഴി നിവാസികൾ ആബാലവൃദ്ധം ജനങ്ങളും പൂവച്ചൽ ഗ്രാമപഞ്ചായത്ത് പടിക്കൽ പ്രതിഷേധ സമരം നടത്തി.
പഞ്ചായത്തിന് മുന്നിൽ ചുട്ടു പഴുത്ത് കിടന്ന ടാർ റോഡിലൂടെ തങ്ങളുടെ ദുരിതവും വേദനയും അസഹനീയമായ ടാർ ചൂടിലും വലുതാണ് എന്ന് പറഞ്ഞു കൊണ്ട് കൊടും വെയിലിൽ ശയന പ്രദക്ഷിണം നടത്തി.ജനകീയ സമര സമിതി വൈസ് പ്രസിഡൻ്റ് ഷൈനിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ഡേവിഡ്സൺ ഉദ്ഘാടനം നിർവഹിച്ച പ്രതിഷേധ സമരത്തിൽ ബ്ലോക്ക് അംഗം ശ്രീകുട്ടിസതീഷ്,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സത്യ ദാസ് പൊന്നെടുത്തകുഴി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി ആർ ഉദയകുമാർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രൻ,കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുകുമാരൻ, ആർ എസ് ലാലു,എം എം ഷഫീഖ്, അരുൺ കുമാർ,തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ പ്രസിഡന്റ്, പ്രധാന മന്ത്രി, കേരള ഗവർണർ, ദേശീയ മാലിനികരണ ബോർഡ്, ഗതാഗത വകുപ്പ്, ദേശീയ തദ്യേശിയ വകുപ്പ്, ദേശീയ ഹരിത മിഷൻ, സംസ്ഥാന ഹരിത മിഷൻ, ദേശീയ ആരോഗിയ വകുപ്പ്, മുഖ്യ മന്ത്രി, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് , ശിശു ക്ഷേമ വകുപ്പ്, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി, റൂറൽ എസ്പി, ഡിവൈഎസ്പി, പഞ്ചായത്ത് ഡയരക്ടർ, പ്രതിപക്ഷ നേതാവ്, ഷാഫി പറമ്പിൽ, എംപി അടൂർ പ്രകാശ്, അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ തുടങ്ങി പരാതികൾ നൽകിയിട്ടും പന്നി ഫോമിൻ്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കാൻ പോലും നടപടി ആയില്ല.എതിർക്കുന്നവരും പരാതി കൊടുക്കുന്നവരെയും ഫാം ഉടമകൾ ഭീഷണിപ്പെടുത്തുകയും ഇപ്പൊൾ ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാം ഉടമകൾ സംഘടിച്ച് ഫാമിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങൾ കൂടി ആരംഭിച്ചു.ഈ സാഹചര്യം നിലനിൽക്കുമ്പോൾ ആണ് ഇപ്പൊൾ പഞ്ചയ്തിന് മുന്നിൽ കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികൾ ( ശയന പ്രദക്ഷിണം) സമര പ്രദക്ഷിണം സമരം നടത്തിയത്.
ആളുകൾക്ക് സക്രമിക രോഗങ്ങൾ,പകർച്ച വ്യാധികളും ഒക്കെ പിടിപെട്ട് തുടങ്ങി.നിവർത്തി കെട്ടാണ് ഇപ്പൊൾ ഇത്തരത്തിലെ സമരവുമായി ഇറങ്ങിയിരിക്കുന്നത് എന്ന് പ്രദേശവാസികൾ പറഞ്ഞു.സമരം അവസിപ്പിച്ച് സമരസമിതി നേതാക്കൾ സമര സമിതി ചെയർമാൻ കൂടിയായ ബ്ലോക്ക് അംഗം ശ്രീ കുട്ടി സതീഷിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പരാതി നൽകി.
ലൈസൻസ് ഇല്ലാതെ ആണ് ഫാമുകൾ എല്ലാം പ്രവർത്തനം എന്നും നിരവധി തവണ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും എന്നൽ നിയമത്തിലെ ചില നൂലാമാലകൾ അവർ ഉപയോഗപ്പെടുത്തി പ്രവർത്തനം നടത്തുന്നു എന്നും സെക്രട്ടറി പറഞ്ഞു.അതെ സമയം നഗര മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ലൈസൻസിൻ്റെ പിൻബലത്തിൽ ഊട് വഴികളിൽ ഈ വാഹനം നിറുത്തി മറ്റു വാഹനങ്ങളിൽ മാലിന്യം മാറ്റി ഗ്രാമീണ മേഖലയിൽ എത്തിക്കുന്നതാണ് ഇവരെന്നും.ഇത്തരം ആളുകളെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കാൻ പഞ്ചായത്ത് പോലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്കും നഗരസഭക്കും കത്ത് നൽകിയതായും ഇത് സംബന്ധിച്ച്. അറിയിപ്പ് ബോർഡ് സ്ഥാപിക്കും എന്നും സെക്രട്ടറി ഉറപ്പ് നൽകി കൂടാതെ ഒരു മാസത്തിനുള്ളിൽ കർശന നടപടി ഫാമുകൾക്ക് എതിരെ സ്വീകരിക്കും എന്നും സെക്രട്ടറി പറഞ്ഞു.ഇതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞു പോയത്. പഞ്ചായത്ത് പ്രസിഡൻ്റ് നെയും സമര സമിതി നേതാക്കൾ കണ്ട് കാര്യങ്ങൽ ധരിപ്പിച്ചു.ആഴ്ചകൾക്കുള്ളിൽ അനുകൂല നടപടി ഉണ്ടാകും എന്നാണ് പ്രസിഡൻ്റ് പറഞ്ഞിരിക്കുന്നത്.
കട്ടക്കോട് പ്രദേശത്ത് 20ലധികം അനധികൃത പന്നിഫാമുകൾ ആണ് ഉള്ളത്. വീട്ടുവളപ്പിലും പരിസരത്തും ഷെഡുകൾ കെട്ടി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രങ്ങൾക്ക് ഭൂരിഭാഗത്തിനും മതിയായ ലൈസൻസ് ഇല്ല.
തിരുവനന്തപുരം നഗരത്തിലെ അറവുശാലകളിൽ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മാംസങ്ങളും കുന്നുകൂടി പ്രദേശം ആകെ ദുർഗന്ധം വമിക്കുകയാണ്.നഗരത്തിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം ഉള്ള പ്ലാസ്റ്റിക് ,തലമുടി ഉൾപ്പെടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക വിശ്വസിച്ചു നാട്ടുകാർക്ക് ശ്വാസ കോശ രോഗങ്ങൾ പടരുകയാണ്.പലർക്കും ത്വക്ക് രോഗങ്ങളും ഉണ്ട്.ഫാമുകളുടെ ഇത്തരത്തിലെ പ്രവർത്തനം രോഗങ്ങൾ കൂടുതൽ പേരിലേക്ക് പടരും എന്ന ആശങ്കയിലാണ് ജനങ്ങൾ.
വീട്ടിൽ 5 പന്നികളെ വരെ വളർത്താൻ ലൈസൻസ് വേണ്ടെന്ന് നിയമത്തിന്റെ മറവിലാണ് നൂറിലേറെ പന്നികളെ ഇവർ വളർത്തുന്നത്. പാറാംകുഴി, കരിയംങ്കോട് പ്രദേശത്തുള്ള 27 വീട്ടിൽ 14 എണ്ണത്തിലും ഫാമുകൾ. ഓരോ ഫാമിലും 100 ലേറെ പന്നികൾ. ഓരോ വീട്ടുകാർക്കും സ്വന്തമായി ഉള്ളത് ശരാശരി 10 മുതൽ 15 സെൻറ് വരെ ഭൂമി. മുന്നറിപ്പ് നൽകി പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അഞ്ചിൽ കൂടുതലുള്ള പന്നികളെ സ്ഥലത്തുനിന്ന് മാറ്റുകയാണ് പതിവ്.ഇപ്പോഴത്തെ സമരം ഫലം കണ്ടിലങ്കിൽ വാഹനം തടഞ്ഞു കൊണ്ടുള്ള കൂടുതൽ സമരപരിപാടികൾ നടത്തുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.