September 8, 2024

സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു

Share Now

ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറനല്ലൂരിൽ ജൂൺ അഞ്ചിന് സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു.റവ. ഫാദർ സിറിയക് മഠത്തിൽ സി എം ഐ( മാനേജർ) കുട്ടികൾക്ക് സമർപ്പണ പ്രാർത്ഥന ചൊല്ലി കൊടുക്കുകയും അധ്യക്ഷതവഹിക്കുകയും ചെയ്തു ഈ പരിപാടികളുടെ ഉദ്ഘാടനം ടെക്നോളജി ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് ഗ്രൂപ്പ് വി എസ്എസ് സ്സി ഡയറക്ടർ ഷീജു ചന്ദ്രൻ നിർവഹിച്ചു.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പ്രിൻസിപ്പൽ റവ. ഫാദർ ബിനു പട്ടർക്കളം സിഎംഐ കുട്ടികൾക്ക് തൈകൾ നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു .
ഈ അവസരത്തിൽ വിശിഷ്ടാതിഥി സ്കൂൾ മാഗസിനും പ്രകാശനം ചെയ്തു .

ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ & വൈസ് പ്രിൻസിപ്പൽ റവ ഫാദർ മാത്യു പുത്തൻ പുരയ്ക്കൽ സി എം ഐ , ജോളി ജേക്കബ് (പ്രിൻസിപ്പൽ ക്രൈസ്റ്റ് നഗർ കോളേജ് ), ലളിത കുമാരി ( കെ.ജി ഇൻ ചാർജ്) പ്രേംജിത്ത് (പി ടി എ പ്രസിഡൻറ് )എന്നിവർ പരിപാടിയിൽ പങ്കെടുത്തു. .കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂളിലെ പുതിയ മന്ദിരത്തിലെ ഭിത്തി ഇടിഞ്ഞു വീണു നിർമ്മാണത്തിലെ അപാകത എന്ന് ആരോപണം.
Next post അജയേന്ദ്രനാഥ്സ്മാരകസമിതി ഗ്രന്ഥശാല വരയരങ്ങ് സംഘടിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.