September 12, 2024

മിത്രനികേതൻ കെ. വി.കെ യിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

Share Now

വെള്ളനാട്:

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  മിത്രനികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ ഫല വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.  പുതു തലമുറയ്ക്കു വേണ്ടി  പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്തവും ഓരോ വ്യക്തിയുടെയും കടമണെന്നും നമ്മുടെ നിലനില്പ്പിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണെന്നും അവർ ഓർമ്മപ്പെടുത്തി. കോവിഡ് കാലഘട്ടത്തിൽ വ്യക്തിശുചിത്വം പാലിക്കുന്നതു പോലെ തന്നെ പ്രകൃതിയെ സംരക്ഷിക്കണമെന്ന് മിത്രനികേതൻ ആഹ്വാനം ചെയ്തു .  ഈ വർഷത്തെ  പരിസ്ഥിതി ദിനത്തിന്റെ വിഷയമായ ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി കെ.വി.കെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്  ജ്യോതി റേച്ചൽ വർഗീസ് സംസാരിച്ചു. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും തയ്യാറാകണം എന്ന ആഹ്വാനത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post തോക്കു ചൂണ്ടി കവർച്ച രേഖാ ചിത്രം തയാറായി.
Next post പുഞ്ച കൊയ്തേ കരക്കെടുത്തെ കളം നിറഞ്ഞേ കതിരു കൊണ്ടേ” എം എൽ.എ യും പാഞ്ചായത് അംഗങ്ങളും ചേറിലിറങ്ങി കതിരു കൊയ്തു

This article is owned by the Rajas Talkies and copying without permission is prohibited.