പുഞ്ച കൊയ്തേ കരക്കെടുത്തെ കളം നിറഞ്ഞേ കതിരു കൊണ്ടേ” എം എൽ.എ യും പാഞ്ചായത് അംഗങ്ങളും ചേറിലിറങ്ങി കതിരു കൊയ്തു
പുഞ്ച കൊയ്തേ കരക്കെടുത്തെ കളം നിറഞ്ഞേ കതിരു കൊണ്ടേ” എം എൽ.എ യും പാഞ്ചായത് അംഗങ്ങളും കൊയ്തുപാട്ടിന്റെ അകമ്പടിയിൽ ചേറിലിറങ്ങി കതിരു കൊയ്തു.
മലയിൻകീഴ്:
“പുഞ്ച കൊയ്തേ കരക്കെടുത്തെ കളം നിറഞ്ഞേ കതിരു കൊണ്ടേ” അധ്യാപകനും ഫോക്‌ലോർ പുരസ്‌ക്കാര ജേതാവുമായ സുരേന്ദ്രന്റെ കൊയ്തു പാട്ടിനു താളംപിടിച്ചു ഏറ്റു പാടി എം എൽ എ യും കൂട്ടരും ചേറിലിറങ്ങി കതിരു കൊയ്തു.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മഠത്തിങ്കൻകര ഏലയിലാണ് എം എൽ എ യും, പഞ്ചായത്തു അംഗങ്ങളും ഉൾപ്പടെ കള്ളി മുണ്ടുടുത്ത് തോർത്തു കെട്ടി കൊയ്‌തിനിറങ്ങിയത്.
“പുഞ്ചകണ്ടം നിരന്നുപെണ്ണേ പുഞ്ച വന്നാൽ കൊയ്തെടുക്കാം. പുഞ്ചയിലെ വിത്തെറിഞ്ഞേ എന്നുതുടങ്ങിയ കൊയ്തു പാട്ട് പുതുതലമുറക്ക് വേറിട്ട അനുഭവമായി മാറി.പാട്ടിന്റെ ഈണത്തിൽ പോയ കാല ഓർമ്മകൾ താലോലിച്ചു
കർഷകരെ കൂടാതെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒക്കെ കൊയ്തുത്സവത്തിൽ പങ്കാളികളായി.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് മഠത്തിങ്കൽകര ഏലായിൽ കൃഷി ഇറക്കിയിരുന്നത്.മച്ചേൽ എലായിലും പഞ്ചായത്ത് നിൽ കൃഷിയിറക്കിയത് കൊയ്തെടുത്തു.
നെൽക്കൃഷി വീണ്ടെടുക്കാൻ കാട്ടാക്കട മണ്ഡലം നടത്തുന്ന പരിശ്രമത്തിന് മലയിൻകീഴ് പഞ്ചായത്തു നടത്തിയ മാതൃക പിന്തുണയാണ് പാടം നിറഞ്ഞു കിടക്കുന്നത് എന്നു ഐ ബി സതീഷ് എം എൽ.എ മഠത്തിൻങ്കര എലായിൽ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലത്തിലുടനീളം നെൽക്കൃഷി സാധ്യമായാൽ തീർച്ചയായും ലക്ഷ്യം കാണാം എന്നും അദ്ദേഹം പറഞ്ഞു.പതിറ്റാണ്ടുകൾ കൃഷിയില്ലാതെ കിടന്ന നിലത്തിൽ നൂറുമേനിയാണ് വിളവെന്നു പഞ്ചായത്തു പ്രസിഡന്റ് വത്സലകുമാരി ആ പറഞ്ഞു.ആഘോഷമായി നടന്ന കൊയ്തുലസവത്തിൽ വൈസ് പ്രസിഡന്റ് സുരേഷ് ബാബു,ഒ ജി ബിന്ദു തുടങ്ങി പഞ്ചായത്തു അധികൃതരും കൃഷി ഓഫീസർ ശ്രീജ ഉൾപ്പടെ ഉദ്യോഗസ്ഥരും, കർഷകരും നാട്ടുകാരും പങ്കാളികളായി.