20 ലക്ഷം പേർക്ക് തൊഴിൽ നൽകും : എം വി ഗോവിന്ദൻ മാസ്റ്റർ
**ഡി.അംബ്രോസ് സ്മാരക സുവർണ്ണജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു
നാലുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. പെരുങ്കടവിള ബ്ലോക്കിന് കീഴിലെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഡി.അംബ്രോസ് സ്മാരക സുവർണ്ണജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാ ജനങ്ങൾക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ കണക്കെടുപ്പ് മെയ് എട്ടു മുതൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരാണ് വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക. തുടർന്ന് ഇവർക്കാവശ്യമായ നൈപുണ്യ പരിശീലനം നൽകും. ഒരു ലക്ഷം പുതിയ സംരംഭങ്ങൾക്കുള്ള സാഹചര്യവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആര്യങ്കോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ ഭരണ സമിതി അംഗങ്ങളായിരുന്ന ജനപ്രതിനിധികളുടെ ഫോട്ടോ അനാച്ഛാദനം സി.കെ ഹരീന്ദ്രൻ എം. എൽ.എ നിർവഹിച്ചു.
ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.കെ അൻസാജിതാറസ്സൽ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സിമി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....