കാട്ടുപന്നിയുടെ ആക്രമണം. ആയിരത്തോളം മുട്ട കോഴികൾ ചത്തു.
തിരുവനന്തപുരം പോത്തൻകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആയിരത്തോളം മുട്ടക്കോഴികൾ ചത്തു.പോത്തൻകോട് ശാന്തിഗിരിക്കു സമീപം തോപ്പിൽ പൗൾട്രി ഫാമിലെ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്നു ചത്തത്.
കർഷകരായ രഞ്ജിത്തും അരവിന്ദാക്ഷനും ചേർന്ന് ആറായിരത്തോളം കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്.ഇവയിൽ ആയിരത്തോളം എണ്ണമാണ് ചത്തത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇതിനു മുൻപും പന്നിക്കൂട്ടം കോഴിഫാമിൽ അക്രമം നടത്തിയിട്ടുണ്ട്.കാട്ടുപന്നി ശല്യം രൂക്ഷമായ ഈ പ്രദേശത്ത് നിരന്തരമായി കാർഷിക വിളകൾ നശിപ്പിക്കാറുണ്ട്.എന്നാൽ അധികൃതർ പരാതികൾക്കൊന്നും യാതൊരുവിധ നടപടിയും സ്വീകരിക്കാറില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകർക്ക് മഴക്കെടുതിക്കു പുറമേയുള്ള പന്നിശല്യവും കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന് ഇവർ പറയുന്നു
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....