സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ
മികച്ച സീരിയലിന് അവാര്‍ഡ് നിലവാരമില്ല എന്ന് പരാമർശിച്ചു അവഗണിച്ച സംഭവത്തിൽ നടനും എം എൽ എയും ആത്മ സീരിയൽ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.മികച്ച സീരിയൽ അവാർഡ് :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യമാണ്. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു അന്ന് പറഞ്ഞാണ് ജൂറി മികച്ച സീരിയലിന് അവാര്‍ഡ് നിഷേധിച്ചത്.ഇത് എന്ത് അടിസ്ഥാനപ്പെടുത്തിയാണ്
പ്രതികരണം ഇങ്ങനെ
അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍, സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി കൊടുക്കണം. അതിനാണല്ലോ ഒരു ജഡ്ജസിനെ വയ്ക്കുന്നത്. അല്ലാതെ കണ്ടതൊന്നും കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ ഒരു അവാര്‍ഡും കൊടുക്കണ്ടല്ലോ. ഇപ്പൊ ഇന്ത്യാ ഗവണ്‍മെന്റും കേരളാ സംസ്ഥാന ഗവണ്‍മെന്റും സിനിമക്ക് അവാര്‍ഡ് ക്ഷണിക്കാറുണ്ട് .കമ്മിറ്റി തീരുമാനിക്കുകയാണ് കണ്ട സിനിമ ഒന്നും കൊള്ളത്തില്ല അതുകൊണ്ടു അവാർഡ് ഇല്ല നല്ല സിനിമ എന്നുള്ള ഇല്ല എന്ന് പറയുന്നത് മര്യാദകേടാണ്.ക്ഷണിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം.
അല്ലെങ്കിൽ ഒരു കാര്യം ചെയ്യുക സീരിയൽ വളരെ നീളത്തിൽ പോകുന്ന ഒരു സാധനമാണ് അതിനെ എഡിറ്റ് ചെയ്ത വേർഷൻ കാണിക്കണം മുഴുവൻ കാണാൻ ജഡ്ജിങ് കമ്മിറ്റിക്ക് പറ്റില്ല . അതുകൊണ്ട് ഇനി സീരിയലിനെ അവാര്‍ഡിന് ക്ഷണിക്കുന്നില്ല, ഷോര്‍ട്ട് ഫിലിംസ് മാത്രമേ ക്ഷണിക്കുന്നുള്ളൂ . ടെലിവിഷന്‍ അവാര്‍ഡ് എന്നുള്ള ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എന്ന് മാറ്റിയാല്‍ മതി.
ക്ഷണിച്ചതിന് ശേഷം വളരെ ബുദ്ധിമുട്ടി അപേക്ഷ എല്ലാം കൊടുത്തിട്ടു കലാകാരന്‍മാരെയും കലാകാരികളെയും സാങ്കേതിക വിദഗ്ദരെയും അപാമനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തീരുമാനിക്കുക സീരിയലിന് ഇനി അവാര്‍ഡ് ഇല്ലന്നങ്ങു തീരുമാനിക്കുക.അതല്ലേ നല്ലത്.
അത് മന്ത്രിയുടെ ഒന്നും കുറ്റം അല്ല അത്. ജഡ്ജിങ് കമ്മിറ്റിയിൽ ഇരിക്കുന്നവർക്ക് എന്തും പറയാം.നടന്മാരെയൊന്നും അഭിനയം കൊള്ളത്തില്ല എന്ന് ഒരു കമ്മറ്റിയിൽ നാലഞ്ചു പേർ ഇരുന്നു പറയുകയാണ്.അപ്പൊ അയച്ചകലാകാരന്മാരെല്ലാം കലാകാരികളും നല്ല നടനും നല്ല നടിയും ഇല്ല ഇപ്രാവശ്യം എന്ന് പറയുന്നപോലെയെ ഉള്ളു .
സീരിയൽ അവാർഡ് കൊടുക്കുക ജഡ്ജ് ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ് എങ്കിൽ പോലും അത് ഷോർട് ആയിട്ടു എഡിറ്റ് ചെയ്തു അതിന്റെ കഥ മനസിലാകുന്ന രീതിയിൽ കൊടുക്കാൻ പറഞ്ഞിട്ടാണ് സീരിയൽ അവാർഡ് ആരംഭിക്കുന്നത്.
ഞാന് എനിക്ക് സീരിയലില്‍ ഏറ്റവും നല്ല അവാര്‍ഡ് എം.എ ബേബി മന്ത്രിയായിരിക്കുമ്പോള്‍ ലഭിച്ചിട്ടുണ്ട്. അന്ന് ഞാന്‍ യുഡിഎഫിന്റെ എംഎല്‍എ ആയിരുന്നു. വളരെ നീതിപൂർവം ആയ ഒരു പരിഗണന ആയിരുന്നു എന്നുള്ളതാണ് .പക്ഷെ ഇത് ഒന്നുകില്‍ ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചു ങ്കഴിഞ്ഞാൽ കൊടുക്കുക.ഉള്ളതിൽ വച്ച് മെച്ചപ്പെട്ടതിനു കൊടുക്കുക എല്ലാം മോശപ്പെട്ടതു എന്ന് പറയാൻ പറ്റില്ല . അങ്ങനെ കേരളത്തിലെ കോടാനുകോടി ജനങ്ങൾ സീരിയല്‍ കാണുന്നവരെല്ലാം ആസ്വാദന നിലവാരത്തോടു കൂടി സന്തോഷത്തോടെ പ്രായം ചെന്ന അമ്മമാര്‍ മുതല്‍ സീരിയല്‍ കാണുന്ന ഈ നാട്ടിലെ പ്രേക്ഷകനെയും കൂടി കളിയാക്കുന്ന സമീപനം തന്നെയാണത്.
കാരണം പ്രേക്ഷകന് ഇത്രയും അധികം അമ്മമാര് അച്ചന്മാരും സ്ത്രീകളും കുട്ടികളും ചെറുപ്പാക്കാരും എല്ലാം സീരിയല്‍ കാണുന്നുണ്ട് .അത് ആസ്വദിക്കുന്നുണ്ട്.അത് കാണാതിരിക്കാൻ പാട്ടാത്ത നിലയിലെ പ്രശ്നങ്ങൾ ഉണ്ട് എന്റെ അച്ഛൻപോലും ഹോസ്പിറ്റലിൽ കിടക്കുമ്പോഴും മൊബൈൽ ഫോണിൽ അദ്ദേഹം മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പും സീരിയല്‍ കണ്ടു. അപ്പൊ അത് കാണുക എന്നുള്ള ഒരു ആസ്വാദകൻ . ആ ആസ്വാദകരെ കളിയാക്കുന്നതിന് തുല്യമാണിത്. ജഡ്ജിംഗ് കമ്മിറ്റിയിൽ കണ്ടവർ മിടുക്കന്മാരും ഇത് നാട് മുഴുവന്‍ കണ്ടവരെല്ലാം മണ്ടന്മാരും അത് ശരിയുള്ള കാര്യമല്ല.ജനങ്ങൾ ആസ്വദിക്കുന്നു. തെരെ കൊള്ളത്തില്ലങ്കിൽ ചാനലുകൾ സീരിയൽ കാണിക്കത്തില്ലല്ലോ.ഇതൊരു മോശപ്പെട്ട സാധനമാണെങ്കിൽ സീരിയൽ കാണത്തില്ല കാണാനും ആളുണ്ടാകില്ല. കാണാൻ ആളുള്ളോണ്ടല്ലേ കാണിക്കുന്നത്.തീർച്ചയായും കലാകാരന്മാരെയും കലാകാരികളെയും സാങ്കേതിക വിദഗ്ദ്ധരെയും മാത്രമല്ല ഇത് കണ്ടു ആസ്വദിക്കുന്ന പ്രേക്ഷകനെയും കളിയാക്കുന്ന ഒരു സമീപനം അത് ശരിയായില്ല അത് ഗവർമെന്റിന്റെ കുറ്റാലമല്ല ജഡ്ജിങ് കമ്മിറ്റിയുടെ കുഴപ്പം തന്നെയാണ് .അവർക്ക് സംശയമുണ്ടെങ്കിൽ മറുപടി പറയാം.