September 19, 2024

ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു

Share Now

ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48 നേയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ പത്തു വർഷത്തെ കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.

പിഴ ഒടുക്കിയില്ല എങ്കിൽ.5 മാസം അധിക കഠിന തടവ് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഡി. ആർ പ്രമോദ് കോടതിയിൽ ഹാജരായി.

2015ലെ കേസിനാണ് ഇപ്പോൾ വിധിയായത്. ഭർത്താവിന്റെ വീട്ടിൽ അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കാട്ടാക്കട ഇൻസ്പെക്ടർ ആയിരുന്ന ടി ബിനു കുമാർ,ഒ. എ സുനിൽ എന്നിവരാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 13 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കിയ കേസിൽ 16 പേരെ വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
Next post സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി

This article is owned by the Rajas Talkies and copying without permission is prohibited.