വിശപ്പുരഹിത കേരളംസംസ്ഥാനത്ത് 35 സുഭിക്ഷ ഹോട്ടലുകൾക്ക് 5ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നൂറു ദിന പരിപാടിയിലുൾപ്പെടുത്തി സംസ്ഥാനത്ത് മുപ്പത്തഞ്ച് സുഭിക്ഷ ഹോട്ടലുകൾ വ്യാഴാഴ്ച ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രിജി.ആർ.അനിൽ 5ന് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 11 ന് ആരംഭിക്കുന്ന ചടങ്ങിൽ ഐ .ബി. സതീഷ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും കാട്ടാക്കടയിലെ ഹോട്ടൽ ഉദ്ഘാടന വേദിയിൽ വച്ച് മറ്റ് 35 സ്ഥലങ്ങളിലെ ഹോട്ടലുകളുടെയും ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിക്കും.കേരളത്തിൻ്റെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിന് കാര്യക്ഷമവും അഴിമതിരഹിതവും സുതാര്യവുമായ ഒരു പൊതുവിതരണ സംവിധാനം ഒരുക്കുന്നതിനു പുറമെ വിശപ്പുരഹിത കേരളം സാധ്യമാക്കുന്നതിനായി കേരള സർക്കാർ പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പുരഹിത കേരളം പദ്ധതി.കേരളത്തിലെ എല്ലാ മനുഷ്യർക്കും ഭക്ഷ്യപ്രാപ്രത ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സുഭിക്ഷ, ഹോട്ടലുകൾ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ ഘട്ടമായാണ് 35 സുഭിക്ഷ ഹോട്ടലുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.ചടങ്ങിൽഅഡ്വ.അടൂർ പ്രകാശ് എം പി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ ,ജില്ലാ കളക്ടർ ശ്രീമതി. നവജ്യോത് ഖോസ ഐഎഎസ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഐഎഎസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ.ഡി.സജിത് ബാബു ഐഎഎസ് തുടങ്ങിയവർ പങ്കെടുക്കും