കാണാതായ യുവാവിൻ്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തി.
മാറനല്ലൂർ: കാണാതായ യുവാവിൻ്റെ മൃതദേഹം നെയ്യാറിലെ പാലക്കടവിൽ കണ്ടെത്തി.റസ്സൽപുരം കാരക്കാട്ടുവിള വീട്ടിൽ ഷിജു (കുട്ടൻ-32) വിൻ്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് കരയിൽ എത്തിച്ച ജീർണ്ണിച്ചമൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിക്കാൻ എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ അനുവദിക്കാത്തതിൽപൊലിസും അശുപത്രി അധികൃതരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ശനിയാഴ്ച വൈകുന്നേരം മുതൽ ഷിജുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് നെയ്യാറ്റിൻകര ബിവറേജസ് പരിസരത്തുനിന്നും ശനിയാഴ്ച്ച തന്നെ പൊലീസ് കണ്ടെത്തി. ഇന്നലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോലീസ് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു, രാത്രിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഷിജുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുംബന്ധുക്കൾ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകി. നെയ്യാറ്റിൻകരയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ചില സൂചനകൾ ലഭ്യമായിട്ടുണ്ടെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. നിർമ്മല, നെൽസൻ എന്നിവരാണ് ഷിജുവിൻ്റെ മാതാപിതാക്കൾ, സഹോദരി നിഷ.