September 12, 2024

കെ എസ് ആർ റ്റി സി ബസ് ഇടിച്ചു വെയ്റ്റിംഗ് ഷർട്ട് തകർന്ന് ഒരാൾ മരിച്ചു 5 കുട്ടികൾക്ക് പരുക്ക് .

Share Now

ആര്യനാട്: കെ.എസ്.ആർ റ്റി സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ ഈഞ്ചപുരി വാർഡ് അംഗം രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി എലാവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ചെറുമഞ്ചൽ കൊക്കോട്ടല ചിത്തിരയിൽ സി സോമൻ നായർ 65 മരണപ്പെട്ടു.ഇദ്ദേഹം ആശുപത്രിയിൽ പോകാനായി ആണ് ബസ് കാത്തു നിന്നിരുന്നത്. ആര്യനാട് സ്‌കൂളിലേക്കും സ്വകാര്യ പഠന കേന്ദ്രത്തിലേക്ക് പോകാനാണ് ചെറുമഞ്ചൽ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന നന്ദന 18, മിഥുൻ 14,വിദ്യ 11,വൃന്ദ 15,വൈശാഖ് 15 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

രാവിലെ ചപ്പാത്തിൽ നിന്നും പോവുകയായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കൊടും വളവ് തിരിയുന്നതിനിടെ ബസിന്ടെ മധ്യഭാഗം കാത്തിരിപ്പ് കേന്ദ്രത്തിൻ ഷെഡിൽ തട്ടുകയും വളരെ ജീർണ അവസ്ഥയിൽ ഇരുന്ന മേൽക്കൂര ഉൾപ്പെടെ നിലംപതിക്കുകയുമായിരുന്നു. ഈ സമയം പത്തിലധികം കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു.പലരും പ്രാണരക്ഷാർത്ഥം ഒരു മേൽക്കൂര തടഞ്ഞു നിന്ന ഭാഗത്തു കൂടെ പുറത്തേക്കു ചാടി. ഒരു വിദ്യാർഥിയും, വൃദ്ധനും ഇവിടെ കുടിങ്ങി എങ്കിലും നാട്ടുകാരുടെ ശ്രമഫലമായ ഇരുവരെയും പുറത്തെടുത്തു. വെയ്റ്റ് ഷെഡിന് ഉള്ളിൽ ടിവി കിയോസ്‌ക്ക് ഉണ്ടായിരുന്നതിനാൽ ആണ് ഒരു ഭാഗം അതിൻറെ മുകളിൽ തടഞ്ഞു നിന്നത്. ഇത് വൻ ദുരന്തം ഒഴിവാകാനും കാരണമായി.അപകടത്തിൽ പെട്ടവരെ എം എൽ എ ജി സ്റ്റീഫൻ ആശുപത്രിയിൽ സന്ദർശിച്ചു.

ബിstudents

Leave a Reply

Your email address will not be published. Required fields are marked *

Previous post വെയിറ്റിങ് ഷെഡിൽ ബസ് ഇടിച്ചു അപകടം കുട്ടികൾക്ക് പരിക്ക്
Next post ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ

This article is owned by the Rajas Talkies and copying without permission is prohibited.