ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. എം എം ഹസ്സൻ
കാട്ടാക്കട: ഗാന്ധി ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. തലമുറകളെ പ്രചോദിപ്പിക്കുന്ന ബാപ്പുജി യാണ് മഹത്തായ ജനാധിപത്യബോധവും മാനവികതയും
മതേതരത്വവും നമുക്ക് പകർന്നു നൽകിയത്. നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ഗാന്ധിയൻ ചിന്തകൾക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂവച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമവും മതസൗഹാർദ്ദ ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്
സത്യദാസ് പൊന്നെടുത്ത കുഴി അധ്യക്ഷനായിരുന്നു. സമാപനസമ്മേളനം അഡ്വ.അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി ഭാരവാഹികൾ അഡ്വ.എസ് ജലീൽ മുഹമ്മദ് , വി ആർ പ്രതാപൻ ,എൻ ജയമോഹൻ, കാട്ടാക്കട സുബ്രഹ്മണ്യം ,എം ആർ ബൈജു ,ബ്ലോക്ക് പ്രസിഡണ്ട് സി ആർ ഉദയകുമാർ ,യുഡിഎഫ് ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ ,പരുത്തിപ്പള്ളി സനൽ ,എൽ രാജേന്ദ്രൻ ബ്ലോക്ക് ഭാരവാഹികളായ എ സുകുമാരൻ നായർ, ആർ എസ് സജീവ് കട്ടയ്ക്കോട് തങ്കച്ചൻ , എകെ ആഷിർ, ആർ രാഘവ ലാൽ, പി രാജേന്ദ്രൻ ,എഎസ് ഇർഷാദ്, ഷാജി ദാസ് , ശ്രീക്കുട്ടി സതീഷ് സി. വിജയൻ ,സോണിയ ഇ കെ ,രാകേഷ് കുമാർ ,യു ബി അജിലാഷ്, ലിജു സാമുവൽ ,ഇസ്മയിൽ, ‘ രാജപ്പൻ, ഷീജ എസ്,അലി അക്ബർ, എന്നിവർ പ്രസംഗിച്ചു.