September 16, 2024

ഗൃഹാതുരത്വ ഓർമ്മകൾ അയവിറക്കി ഗാന്ധിജയന്തി ദിനത്തിൽ ഡാഫ്‌റ്റ് അംഗങ്ങൾ

Share Now

തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തിൽ ക്‌ളാസ്സ്‌മുറികൾ ശുചീകരിച്ചു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഡാഫ്‌റ് അംഗങ്ങൾ.സംസ്ഥാന സർക്കാർ സ്‌കൂൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് ഇത്തവണത്തെ ഗാന്ധിജയന്തി സേവന പ്രവർത്തനം തൈക്കാട് മോഡൽ എൽ പി സ്‌കൂളിൽ നടത്താൻ ഡാഫ്‌റ്റ് തീരുമാനിച്ചത്.സ്‌കൂൾ മോഡിയിൽ ആയിരുന്നു എങ്കിലും അടഞ്ഞു കിടന്ന കുറെയധികം ക്ലാസ് മുറികളിൽ മാറാല പിടിച്ചിരുന്നു.സേവന പ്രവർത്തനവുമായി ആണ് എത്തിയതെങ്കിലും ഡബ്ബിങ് ആർട്ടിസ്റ്റ് അംഗങ്ങൾ പഴയ വിദ്യാർത്ഥികളായി . ബഞ്ചും ഡസ്‌ക്കും ഒക്കെ തുടച്ചു വൃത്തിയാക്കി ക്ലാസ്സ് മുറികൾ അണുവിമുക്തമാക്കിയപ്പോൾ തങ്ങളുടെ കുട്ടികാലത്തെ സേവന വാര ഓർമ്മകളാണ് മാറാല മാറി വെളിച്ചം വീശിയത് എന്ന് അംഗങ്ങൾ പറഞ്ഞു.

അംഗങ്ങളിൽ പലരും ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേതാവും അധ്യാപകനും അസോസിയേഷൻ രക്ഷാധികാരിയുമായ പ്രൊ ഫ അലിയാർ സേവന പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.തൈക്കാട് വാർഡ് കൗൺസിലർ മാധവദാസ്,മുതിർന്ന അംഗം പരമേശ്വരൻ കുര്യാത്തി,അബൂട്ടി,മഹേഷ്, ആറ്റുകാൽ തമ്പി, സുമ സക്കറിയ, ബിന്ദു വിനോദ്,രശ്മി,കവിത,സ്റ്റെല്ല, വിനീത്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു. സ്‌കൂൾ പ്രധാന അധ്യാപകൻ ഷാജി തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ;അടൂർ പ്രകാശ് എംപി
Next post പോലീസിന്‍റെ കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

This article is owned by the Rajas Talkies and copying without permission is prohibited.