September 8, 2024

കേന്ദ്രമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു;

Share Now


അരുവിപ്പുറം : കേന്ദ്ര പാർലമെൻററി -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു.ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചിരുന്നു. അരുവിപ്പുറത്ത് നടന്ന ചടങ്ങിൽ വി മുരളീധരൻ ഇലക്ട്രിക് കാറുകൾ ഔദ്യോഗികമായി മഠത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്രമന്ത്രിയിൽ നിന്ന് മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഇലക്ടിക് കാറുകളുടെ താക്കോൽ സ്വീകരിച്ചു. തുടർന്ന് ഇരുവരും ഇലക്ട്രിക് കാറിൽ സഞ്ചരിച്ചു.സ്വദേശി ദര്‍ശന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പലഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ആ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താനാകും.

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ ശ്രമഫലമായി തീര്‍ത്ഥാടനത്തിനു മുന്നോടിയായി അനുവദിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രത്യേക സമ്മാനത്തിന് മഠം അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി നന്ദി രേഖപ്പെടുത്തി. വലിയ പ്രയത്നമാണ് സ്വദേശി ദർശൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുമായി മഠം പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം പ്രോജക്ട് കേരള ടൂറിസത്തിന് കൈമാറി. എന്നാൽ ഇവിടെ നിന്നും താഴ്ന്ന തുക രേഖപ്പെടുത്തിയ പ്രൊജക്ട് ആണ് കേന്ദ്രത്തിന് കൈമാറിയത്.നൂറു കോടിയുടെ പദ്ധതിയെ 45 കോടിയാക്കി വെട്ടിച്ചുരുക്കിയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചത്. പദ്ധതി പ്രതിസന്ധിയിലായ അവസ്ഥയെത്തുടർന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ്റ നിരന്തരമായ പ്രയത്നത്തിലൂടെയാണ് പദ്ധതി വീണ്ടും സജീവമായത്.ശിവഗിരിയിലെയും കുന്നും പാറയിലെയും ചെമ്പഴന്തിയിലെയും അരുവിപ്പുറത്തെയും വികസനം പദ്ധതിയിലൂടെ സാധ്യമാകും. സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിപ്പുറം അജി സ്വാഗതം പറഞ്ഞു. ഐ റ്റി ഡി സി സീനിയർ മാനേജർ പ്രവീൺ മുൻ സീനിയർ മാനേജർ പ്രദീപ്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുുത്തു.


പാറശ്ശാലയിൽ രാവിലെയെത്തിയ കേന്ദ്രമന്ത്രി ഇഞ്ചിവിളയിൽ ബിജെപിയുടെ മുതിർന്ന നേതാവ് പാറശ്ശാല ബാലചന്ദ്രൻ്റെ വീട്ടിലെത്തി. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തോടൊപ്പം അര മണിക്കൂറോളം ചിലവഴിച്ച ശേഷം പാറശാല കുറുംകുട്ടി ഭാരതീയ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഗ്രാമസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രൊഡ്യൂസർ കമ്പനി സെക്രട്ടറി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.പാറശ്ശാല എംഎൽഎ സികെഹരീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ സുരേഷ് ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻഡാർവിൻ, അരുൺവിഷ്ണു ,ശൈലജ ,ശ്രീകുമാർ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുസ്മിത ,വാർഡ് മെമ്പർ സുനിൽ ,സിസ്സ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ ,അഗ്രികൾച്ചറൽ അസിസ്റ്റൻ് അഖില എം യു , ഐ ഒ ബി ബാങ്ക് ഡയറക്ടർ രഞ്ജിത്ത്, എന്നിവരും കർഷകരും ഫാർമേഴ്‌സ്ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.തുടർന്ന് കർഷകർക്ക് ഓഹരി സർട്ടിഫിക്കറ്റ് സമർപ്പണവും കർഷക അവാർഡ് നേടിയ കർഷകരെ ആദരിക്കലും വെബ് സൈറ്റ് ഉദ്ഘാടനവും ഗ്രാമ സമൃദ്ധി കമ്പനിയുടെ ആദ്യ വാർഷിക ജനറൽ ബോഡിയും നടന്നു.

സിവിൽ സർവീസിൽ 163-ാം റാങ്ക് നേടിയ വെള്ളറട സിന്ദൂരത്തിൽ ശ്രീകുമാരൻ നായരുടെയും ശ്രീജയുടെയും മകളായ ശ്രീതുവിനെ വസതിയിലെത്തി കേന്ദ്ര മന്ത്രി വി.മുരളീധരൻ പൊന്നാടയണിയിച്ച് ആദരിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ,സംസ്ഥാന ട്രഷറർ പത്മകുമാർ, ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ബിജു.ബി.നായർ, നിയോജക മണ്ഡലം പ്രസിഡൻ്റ് എം പ്രദീപ്, ജനറൽ സെക്രട്ടറി എസ് വി ശ്രീജേഷ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡൻ്റ് വെള്ളറട സുരേന്ദ്രൻ വെള്ളറട മേഖലാ അധ്യക്ഷൻ പത്മകുമാർ ജനറൽ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോൻസൺ മാവുങ്കൽ കേസ് : പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി
Next post കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും

This article is owned by the Rajas Talkies and copying without permission is prohibited.