ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ പൊള്ളയായി ചിത്രീകരിക്കുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ.
കാട്ടാക്കട:ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ പൊള്ളയായി ചിത്രീകരിക്കുന്നു എന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ. കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന അസംഘടിത തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികളിൽ അംഗമാക്കാൻ ബിജെപി പൊന്നറ എട്ടിരുത്തി വാർഡുകളിൽ സംയുക്തമായി നടപ്പാക്കുന്ന രജിസ്‌ട്രേഷൻ ക്യാമ്പയിൻ കൂന്താണിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എരുത്താവൂർ ചന്ദ്രൻ.കേരളത്തിൽ പല ആവശ്യങ്ങൾ ഉന്നയിച്ചു പിണറായി സർക്കാർ പിരിച്ച 750 കോടി എങ്ങോട്ട് പോയെന്നറിയില്ല.എന്നാൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ഇവിടൊക്കെ തന്നെ ഉണ്ടെന്നും അത് എല്ലാവരിലേക്കും കൂടുതൽ എത്തിക്കാൻ നടപടി പൊതു സമൂഹം തന്നെ ഏറ്റെടുക്കണമെന്നും കുപ്രചാരണങ്ങൾ നടത്തുന്നവർ ഒക്കെ ഈ ആനുകൂല്യങ്ങൾ പറ്റിയവരാണ് എന്നും അദ്ദേഹം പറഞ്ഞു.
നൂറ് കണക്കിനാളുകളുടെ രജിസ്ട്രേഷൻ കോവിഡ് പ്രോട്ടോകാൾ അനുസരിച്ചു നടന്നു.ഇതോടൊപ്പം തന്നെ ഹെൽത്ത് കാർഡിനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ആനൂകൂല്യം ലഭ്യമാക്കുന്ന തരത്തിൽ നടപടികൾ തുടരുമെന്നും സംഘാടകർ പറഞ്ഞു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി പൊന്നറ രതീഷ്, എസ് ബിജു ,അനിൽകുമാർ എന്നിവർ സംസാരിച്ചു