എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു; മന്ത്രി കെ.രാധാകൃഷ്ണൻ
മലയിൻകീഴ് ∙ എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവമുദ്ര സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം സാഹിത്യകാരന്മാരുടെ പുതിയ കണ്ടെത്തലുകളുടെ കാലംകൂടിയാവണമെന്നും മന്ത്രി പറഞ്ഞു. 2019ലെ മാധവമുദ്ര പുരസ്കാരം കവി പ്രഭാവർമയ്ക്കു സമ്മാനിച്ചു. 2020 ലെ പുരസ്കാരത്തിന് ഗ്രന്ഥകാരനും ഭാഷാപണ്ഡിതനുമായ . ഡോ.തിക്കുറിശ്ശി ഗംഗാധരനെയാണ് തിരഞ്ഞെടുത്തത്. അനാരോഗ്യം കാരണം അദ്ദേഹം പുരസ്കാരം സ്വീകരിക്കാൻ എത്തിയിരുന്നില്ല .അദ്ദേഹത്തിന് ദേവസ്വം അധികൃതർ വീട്ടിലെത്തി നൽകും.
മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അധ്യക്ഷനായി. ഐ.ബി.സതീഷ് എംഎൽഎ, കവി വി.മധുസൂദനൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി.മധുസൂദനൻ നായർ, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി, ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രി ദേവി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ , സെക്രട്ടറി വി.വി.സുരേഷ് കുമാർ, സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടർ പി.കെ.ലേഖ എന്നിവർ സംസാരിച്ചു.
2019-ലെ പുരസ്കാരം കവിതയ്ക്കുള്ള സമഗ്രസംഭാവന പരിഗണിച്ച് കവി പ്രഭാവർമ്മയക്കും 2020 ലേത് തിക്കുറിശ്ശി ഗംഗാധരനും നൽകുന്നത്.കൊവിഡ് മഹാമരി കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാര വിതരണം മുടങ്ങിയിരുന്നു.മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിലിരുന്നാണ്
മാധവകവി ഭാഷഭഗവത് ഗീതയ്ക്ക് മലയാള പരിഭാഷ നൽകിയതെന്നാണ് ചരിത്രകാരൻന്മാർ
കണ്ടെത്തിയിട്ടുള്ളത്.ക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് 2011ലെ
ക്ഷേത്രോപദേശക സമിതിയാണ് ‘മാധവമുദ്ര’ പുരസ്കാരം ഏർപ്പെടുത്തിയത്.ആറാട്ട്
മഹോൽസവത്തിലാണ് പുരസ്കാര വിതരണം നടത്തിരുന്നത്.2017 മുതൽ പുരസ്കാരം
നൽകുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. 25000 രൂപയും
മാധവ മുദ്ര യുമാണ് പുരസ്കാരം.