പാമ്പുകടിയേറ്റു ഹർഷാദിന്റെ മരണം ആത്മഹത്യ ആക്കാൻ നീക്കം?
കാട്ടാക്കട :തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപ്പർ അമ്പൂരി സ്വദേശിയും കാട്ടാക്കടകയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന ഹർഷാദിന്റെ(45) മരണത്തെ കുറിച്ച് വ്യാജ പ്രചാരണം എന്ന് കുടുംബം. ഹർഷദ് സ്വയം പാമ്പുകടിയേറ്റുള്ള മരണം സ്വീകരിച്ചതായി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാലിത് ആരുടെയോ ഗൂഢനീക്കം എന്നാണു ബന്ധുക്കൾ പറയുന്നത്.പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തുമ്പോഴാണ് തങ്ങളും ഈ വിവരം അറിയുന്നതെന്ന് കുടുംബം. അടുത്തിടെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഹർഷാദിന്റെ മാതാപിതാക്കൾ പരാതി നൽകി എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവർക്കു നൽകിയ പരാതി ആനൂകൂല്യം ലഭിക്കാൻ കാലതാമസം ഉണ്ടാക്കുമെന്ന് ആരോപിച്ചു ഹർഷാദിന്റെ ഭാര്യ സഹോദരൻ ഹർഷാദിന്റെ മാതാവിനോട് സംസാരിക്കുകയും പരാതി പിൻവലിക്കാൻ തയാറാക്കാത്തതിനെ തുടർന്നുണ്ടായ തർക്കം ഹർഷാദിന്റെ മാതാവിനെ മര്ധിക്കുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ മാതാവ് കാട്ടാക്കട പോലീസിൽ നൽകിയ പരാതിയും ഹര്ഷാദിന്റെ കുടുംബത്തിലെ ചില അസ്വാരസ്യങ്ങളും കൂട്ടിക്കലർത്തി ഇപ്പോൾ മറ്റൊരു തരത്തിൽ പ്രചരിക്കുന്നതും കുടുംബത്തിലെ പ്രശ്നങ്ങൾ ആണ് ഹർഷാദിന്റെ ഇത്തരത്തിൽ ഒരു ആത്മഹത്യയിലേക്ക് നയിച്ചത് എന്ന തരത്തിലും ആണ് പ്രചാരണം.
മൃഗശാലയിൽ ഉണ്ടായ വീഴ്ച മറക്കാനും നടപടി ഉദ്യോഗസ്ഥരുടെ മേൽ വരാതിരിക്കാനുമുള്ള ഗൂഢ ശ്രമമംന് ഇതിനു പിന്നെല്ലെന്ന ആരോപണം പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുതുടങ്ങി.പാമ്പിനെ മാറ്റാനും കൂടുകൾ വൃത്തിയാക്കാനും ജീവനക്കാരെ നിയോഗിക്കുമ്പോൾ അവർക്ക് ലഭ്യമാക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒന്നും നൽകിയിരുന്നില്ല. പാമ്പിൻ കൂട്ടിൽ കയറുമ്പോൾ ഒപ്പം മറ്റൊരു ജീവനക്കാരനെ കൂടെ അനുവദിക്കണം എന്നും ഇത് ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നറിയാൻ സൂപ്പർ വൈസറുടെ സാനിധ്യം ഉണ്ടാകണം എന്നുമൊക്കെയുള്ള മാനദണ്ഡങ്ങൾ ഹർഷാദിന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല എന്നത് പ്രാഥമികമായി തന്നെ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഉൾപ്പടെ ആവശ്യപ്പെട്ടിരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ധനസഹായവും ഭാര്യക്ക് ജോലിയും മകന്റെ വിദ്യാഭ്യാസവും ഉൾപ്പടെ സർക്കാർ വാഗ്ദാനം നൽകി.ഇതിന്റെ നടപടികൾ പുരോഗമിക്കുകയുമാണ്. എന്നാൽ അന്വേഷണം പൂർത്തിയാക്കിയാൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടാകും .ഇത് മറികടക്കാനാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രചാരണം നടക്കുന്നത്.എന്നാൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മൃഗശാല അധികൃതരുടെ വീഴ്ച പുറത്തു വരുകയും കടുത്ത നടപടിക്ക് വിധേയമാകുകയും ചെയ്‌താൽ മൃഗശാലക്കും ഉദ്യോഗസ്ഥർക്കും നാണക്കേടും അപമാനവും ഉണ്ടാകാവുന്ന സംഭവം ആയി ഹര്ഷാദിന്റെ മരണം മാറുകയും ഇത് പ്രതിച്ഛായക്ക് കളങ്കം ഏൽക്കുമെന്നതും ആകാം ഇപ്പോൾ ഇത്തരത്തിലെ പ്രചാരണം എന്നാണ് ബന്ധുക്കൾ ഉൾപ്പടെ പറയുന്നത്.
ഹര്ഷാദിന്റെ മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്തി താക്കീതു നൽകിയെന്നും ആത്മഹത്യാ എന്ന തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ല എന്നും കാട്ടാക്കട പോലീസും പറയുന്നു.