പതിനാറ് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസം സ്വദേശി അറസ്റ്റിൽ
മലയിൻകീഴ് : പതിനാറ് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസം സ്വദേശി
റിബുൻഅഹമ്മദിനെ(23,ഷാരൂഖാൻ)വിളപ്പിൽശാല പൊലീസ് അറസ്റ്റ്
ചെയ്തു.പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിൻറ കടയിലെ
ജീവനക്കാരനായ പ്രതി പ്രേമം അഭിനയിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷം
പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ വീട്ടിൽ
മറ്റാരുമില്ലാത്ത സമയത്ത് പലവട്ടം പീഡനത്തിനിരയാക്കിയിട്ടുണ്ട്.പെൺകുട്ടി
ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രതി ആസമിലേക്ക് കടന്നിരുന്നു.വീണ്ടും കേരളത്തിൽ
തിരിച്ചെത്തി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു.പ്രതിയുടെ
ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും അതിഥി തൊഴിലാളികൾ
താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ
അന്വേഷണത്തിലൊടുവിലാണ് റിബുൻഅഹമ്മദിനെ കണ്ടെത്തി അറസ്റ്റ്
ചെയ്യാനായത്.വിളപ്പിൽശാല പൊലിസ് ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ,
എസ്.ഐ.ഗംഗാപ്രാസാദ്,എ.എസ്.ഐ.ബൈജു.ആർ.വി,ആനന്ദക്കുട്ടൻ,സി.പി.ഒ. മാരായ
ഹരി.രതീഷ്,അജിൽ,ജയശങ്കർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്
ചെയ്തത്.മാനസികമായി തകർന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി.പ്രതിയെ
കോടതിയി. ഹാജരാക്കി റിമാന്റ് ചെയ്തു
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...