ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.
കാട്ടാക്കട:കാട്ടാക്കട കട്ടയ്ക്കോട്ട് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.ധനുവച്ചപുരം രോഹിണി ഭവനിൽ സുജിത് (29)ആണ് കാട്ടാക്കട വില്ലിടുംപാറ മൊഴുവൻകോട് ആതിര ഭവനിൽ റിട്ട.പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രൻ-ഗീത ദമ്പതികളുടെ മകൾ അശ്വതി(24)യെ വീട്ടിലെത്തി വെട്ടി പരുക്കേൽപ്പിച്ചത്.വ്യാഴാഴ്ച രാത്രി 8മണിയോടെയായിരുന്നു സംഭവം.
വ്യാഴാഴ്ച മൊഴുവൻകോട് വീട്ടിൽ എത്തിയ സുജിത് ബഹളം ഉണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി എടുത്ത് വെട്ടുകയും ചെയ്തു.അശ്വതിയുടെ തലയിൽ ആറോളം തുന്നലുണ്ട്.ഇതി തടഞ്ഞ പിതാവ് രാജേന്ദ്രനെ അക്രമിച്ചപ്പോൾ തടഞ്ഞ സമയത്തും അശ്വതിക്ക് കയ്യിൽ വെട്ടേറ്റു.വീട്ടിൽ നിലവിളികേട്ട് വീടിനു മുന്നിൽ ടർഫിൽ കളിക്കുകയായിരുന്ന ചെറുപ്പക്കാർ ഓടിയെത്തുകയും സുജിത്തിനെ തടഞ്ഞ് വച്ച് കാട്ടാക്കട പൊലീസിന് കൈമാറുകയുമായിരുന്നു.
2018 ൽ വിവാഹിതരായ അശ്വതിയും സുജിത്തും വിവാഹം കഴിഞ്ഞു 3 മാസം ആയപ്പോൾ തന്നെ ആസ്വാരസ്യത്തിൽ ആയിരുന്നു.കുഞ്ഞ് ആയത് മുതൽ വീട്ടുകാർ രമ്യതയിൽ പോകാൻ പലവട്ടം ഇരുവരെയും ഇരുത്തി ചർച്ചകൾ നടത്തി. എന്നാൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷം ആയതോടെ അശ്വതി വീട്ടിലേക്ക് മടങ്ങുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിൻപ്രകാരം കോടതി അശ്വതിക്ക് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട് .ഇതിനിടെയാണ് ഇപ്പോൾ സുജിത് അശ്വതിയുടെ വീട്ടിൽ എത്തി അക്രമം നടത്തിയത്. ശനിയാഴ്ച ആശുപത്രിയിൽ നിന്നും രാവിലെ വീട്ടിൽ എത്തിയ അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലിസ് എടുത്തു.സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേയിയെങ്കിലും രാത്രിയോടെ തുന്നലിട്ട് വീട്ടിൽ വിട്ടു.തുടർന്ന് ഇന്നലെ രാവിലെ തുടർ ചികിത്സക്കായി അശ്വതിയെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ആശുപത്രിയിൽ നിന്നും രാവിലെ വീട്ടിൽ എത്തിയ അശ്വതിയുടെയും മാതാപിതാക്കളുടെയും മൊഴി പോലിസ് രേഖപ്പെടുത്തി.ശേഷം രാവിലെ തന്നെ തുടർ ചികിത്സക്കായി ഇവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടാക്കട പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു