ഒരു സ്കിൽ ഒക്കെ ആവാം 2022;ഫോർത്ത് വേവ് ഫൗണ്ടേഷൻ – പ്രൊജക്റ്റ് വേണ്ട
മാറനല്ലൂർ :
കുട്ടികൾക്കായി ”ഒരു സ്കിൽ ഒക്കെ ആവാം’ വേനലവധി ക്യാമ്പ് ഒരുങ്ങുന്നു.ഫോർത്ത് വേവ് ഫൗണ്ടേഷൻ – പ്രൊജക്റ്റ് വേണ്ട, ജാഗ്രത സമിതി- മാറനല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി തിരുവനന്തപുരം കണ്ടല സർക്കാർ ഹൈസ്കൂളിൽ മെയ് മാസം 4 മുതൽ 19 വരെ വേനലവധി ദിവസങ്ങളിൽ കുട്ടികൾക്കായിസൗജന്യമായി ആണ് സമ്മർ ക്യാമ്പ് – ഒരു സ്കിൽ ഒക്കെ ആവാം 2022 സംഘടിപ്പിക്കുന്നത്. 4 ന് അഡ്വ.ഐ ബി സതീഷ് എം എൽ എ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ 11 മുതൽ 16 വരെ
പ്രായപരിധിയിൽപ്പെട്ട കുട്ടികൾക്കായി കളരി പയറ്റ്,ഫുട്ബോൾ, സംഗീതം, നൃത്തം, ഫോട്ടോഗ്രാഫി, തിയേറ്റർ, ആർട്ട് & ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നു.മാറനല്ലൂർ പഞ്ചായത്ത്
പ്രസിഡന്റ് എ. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രേമവല്ലി എ എസ് , പി സി ഡി പി ഓ ഹേമ,ഐ സി ഡി എസ് സൂപ്പർവൈസർ റിനി,ഡീനകുമാരി കെ. എസ് ,എ.ആർ സുധീർഖാൻ ആന്റോ വി, ആൻ കോട്ടയിൽ ജെയിംസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഫോർത്ത് വേവ് ഫൗണ്ടേഷൻ – “പ്രൊജക്റ്റ് വേണ്ട” 11 മുതൽ 22 വയസ്സ് വരെ പ്രായപരിധിയിൽപ്പെട്ട കുട്ടികളിലും യുവജനങ്ങളിലുമുള്ള ഊർജ്ജത്തെ ക്രിയാത്മകമായ ബദൽ മാർഗങ്ങളിലൂടെ വിവിധ പ്രവർത്തനങ്ങളിലേക്ക്നയിക്കുന്നു. കൂടാതെ കൗൺസലിങ്, പുനരധിവാസം, സ്റ്റുഡന്റ്എംപവർമെന്റ് പ്രോഗ്രാം എന്നിവയും കുട്ടികൾക്കായി നടത്തുന്നുണ്ട്.