September 11, 2024

യൂത്ത് കെയർ സ്നേഹ തണൽ

Share Now

യൂത്ത്കെയറിന്റെ ഭാഗമായി പബ്ലിക് വെൽഫെയർ പ്രൊട്ടക്റ്റ് ചാരിറ്റബിൾ കൗൺസിൽ നിർമ്മിച്ചു നൽകിയ സ്നേഹ തണൽ എന്ന ഭവനം കോവളം എംഎൽഎ എം വിൻസന്റ് ഉദ്ഘാടനം ചെയ്തു,

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും, പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ താക്കോൽദാന ഉദ്ഘാടന കർമ്മം നിർവഹിച്ചു,

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അലക്സ് ജെയിംസ് അധ്യക്ഷനായ ചടങ്ങിൽ, യൂത്ത് കോൺഗ്രസ് നേതാവും പബ്ലിക് വെൽഫയർ പ്രൊട്ടക്ട് ചാരിറ്റബിൾ കൗൺസിൽ സെക്രട്ടറിയുമായ അജയൻ വെള്ളറട ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്, യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ അഖിൽ ജെ. എസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീർ, ഡിസിസി ജനറൽ സെക്രട്ടറി എം ആർ ബൈജു, കൊറ്റാമം വിനോദ്, മലയിൻകീഴ് ഷാജി, ഷീജ സാന്ദ്ര, ജിജി ജോസഫ്, ജിബിൻ അഗസ്റ്റിൻ, ബ്രഹ്മിൻ ചന്ദ്രൻ, സുരേഷ് വട്ടപ്പറമ്പ്,എച്ച് ആർ എഫ് സംഘടന സെക്രട്ടറി ശ്രീകല വെള്ളറട തുടങ്ങിയവർ സംസാരിച്ചു,

സംഘടനാ ഭാരവാഹികളായ, വിജയശ്രീ, സരിത, ലത, സംഘടന വൈസ് പ്രസിഡന്റ്, ശശികല തുടങ്ങിയവരും സംബന്ധിച്ചു.

ജനമിത്ര, കാരുണ്യമിത്ര, പുരസ്കാരങ്ങൾ നൽകി വിശിഷ്ട വ്യക്തികളെ ആദരിച്ചു, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആദരവും, സമ്മാനങ്ങളും നൽകി,

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചായത്ത് ഓഫീസിന് കെട്ടിടത്തിന് തീപിടിച്ചു
Next post പിണറായി സര്ക്കാര് അധികാരം ഒരു അഹന്തയായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു :ഷാഫി പറമ്പിൽ

This article is owned by the Rajas Talkies and copying without permission is prohibited.