September 17, 2024

ബജറ്റിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി

Share Now

സംസ്ഥാന സർക്കാർ ബഡ്ജറ്റ് 2023 – 24 ൽ ഉൾപ്പെടുത്തി .അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി ധനാകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ്‌ പ്രസംഗത്തിൽ പ്രഖ്യാപിച്ച, കോട്ടുർ ആന പുനരധിവാസ കേന്ദ്രത്തിനായി ഒരു കോടി രൂപയും, അരുവിക്കര ജി വി രാജ സ്പോർട്സ്‌ സ്കൂളിന്‌, കണ്ണൂർ സ്പോർട്സ്‌ ഡിവിഷനോടൊപ്പം ചേർന്ന് അപ്ഗ്രേഡേഷനും ശേഷി വർദ്ധിപ്പിക്കലിനുമായി 20 കോടി രൂപ അനുവദിച്ചതിനും പുറമേ ആണിവ.

മണ്ഡലത്തിനായി ഉള്ള പദ്ധതികളും അനുവദിച്ച തുകയും ചുവടെ.

അരുവിക്കര പഞ്ചായത്തിലെ വെള്ളൂർക്കോണം-കരുമരക്കോട്‌-കക്കോട്‌ റോഡ്‌ നവീകരണത്തിന്‌ മൂന്നു കോടി, ആര്യനാട്‌ പഞ്ചായത്തിലെ ആര്യനാട്‌ കോട്ടയ്ക്കകം-പറണ്ടോട്‌ റോഡ്‌ നവീകരണത്തിന്‌ മൂന്ന് കോടി, തൊളിക്കോട്‌ പഞ്ചായത്തിലെ ഇരപ്പിൽ-ആനപ്പെട്ടി-മരുതുംമൂട്‌ റോഡ് നവീകരണത്തിന്‌ മൂന്നു കോടി, ഉഴമലയ്ക്കൽ പഞ്ചായത്തിലെ കളിയൽനട-മരങ്ങാട്‌-വലിയകലുങ്ക്‌ റോഡ്‌ നവീകരണത്തിന്‌ രണ്ടരക്കോടി,
പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴി-ചായ്ക്കുളം-ആമച്ചൽ റോഡ്‌ നവീകരണത്തിന്‌ ഒന്നരക്കോടി എന്നീ പദ്ധതികൾക്കാണ്‌ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക തണ്ണീത്തട ദിനം; കാട്ടാക്കടയിൽ 65 സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു.
Next post മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.