September 16, 2024

പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത്‌ കോൺഗ്രസ് പ്രതിഷേധം

Share Now


പാറശാല: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേദിച്ചു പാറശാല റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അനന്തപുരി എക്സ്പ്രസ്സ്‌ തടഞ്ഞു. യൂത്ത് കോൺഗ്രസ്‌ പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രന്റെ അദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ആർ വത്സലൻ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ അലക്സ്‌ ജെയിംസ്, സുരേഷ് വട്ടപ്പറമ്പ്, സന്തോഷ്‌ മാരായമുട്ടം,സാം ചെമ്പൂർ, നിയോജകമണ്ഡലം സെക്രട്ടറിമാരായ, അരുൺ മുത്തുകുഴി, ശ്രീജിത്ത്‌ പനച്ചമൂട്, കൃഷ്ണശേഖർ, ഗോകുൽ എന്നിവർ പങ്കെടുത്തു. അറസ്റ് ചെയ്തു നീക്കിയ പ്രവർത്തകരെ പാറശാല റെയിൽവേ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലാളികളെ അന്യായമായി പിരിച്ചു വിടരുത് .എ.ഐ. റ്റി . യു. സി വനം വകുപ്പ് ഓഫീസുകൾക് മുന്നിൽ ധർണ്ണ
Next post മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

This article is owned by the Rajas Talkies and copying without permission is prohibited.