September 12, 2024

മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Share Now

മലയിൻകീഴ്    : മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയിൻകീഴ്   മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്.  2 ദിവസം മുമ്പ്   പനി ബാധിച്ചതിനാൽ   വീടിനുള്ളിൽ വിശ്രമത്തിലായിരുന്നു.  ഉച്ചയ്ക്ക് രണ്ടര മണിയോടെ  ഓട്ടോ ഡ്രൈവറായ ഭർത്താവ്  വിജയകുമാർ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴാണ് ഇവരെ കുഴഞ്ഞുവീണ നിലയിൽ ബോധരഹിതയായി കണ്ടെത്തുന്നത്. ഉടൻതന്നെ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിചെങ്കിലും മരണം സംഭവിച്ചിരുന്നു.  മക്കൾ: വിപിൻ, വിജിത്ത്. മരുമകൾ: ശ്രീഭദ്ര. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പോലീസ്  കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത്‌ കോൺഗ്രസ് പ്രതിഷേധം
Next post ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം.

This article is owned by the Rajas Talkies and copying without permission is prohibited.