തൊഴിലാളികളെ അന്യായമായി പിരിച്ചു വിടരുത് .എ.ഐ. റ്റി . യു. സി വനം വകുപ്പ് ഓഫീസുകൾക് മുന്നിൽ ധർണ്ണ
കാട്ടാക്കട:
വനം വകുപ്പിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയുടെ ഭാഗമായി തിരുവനന്തപുരം നെയ്യാർ,പാലോട്,കോട്ടൂർ ഓഫീസുകൾക്ക് മുന്നിൽ എ ഐ റ്റി യു സി ധർണ്ണ സംഘടിപ്പിച്ചു .
വനം വകുപ്പിൽ വർഷങ്ങളായി ജോലി ചെയ്ത് വരുന്ന ദിവസവേതനത്തൊഴിലാളികളെ പിരിച്ച് വിട്ട് പുതുതായി തൊഴിലാളികളെ തിരുകിക്കയറ്റാൻ നടത്തുന്ന ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും വർഷങ്ങളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.സ്ഥിരപ്പെടുത്തൽ നടപടി സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് ചില താൽപ്പര്യങ്ങൾക്കു വേണ്ടി 56 വയസ് കഴിഞ്ഞവർ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുന്നത് സർക്കാർ മേഖലയിൽ 60 വയസ് വരെ സർവ്വീസ് നൽകുമ്പോഴാണ് യാതൊരു പ്രതിഫലവും നൽകാതെ 56 വയസിൽ പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുന്നത്.
മാനുഷിക പരഗണനയെങ്കിലും നൽകി 60 വയസു വരെയെങ്കിലും അനുവദിക്കണമെന്നും പിരിഞ്ഞ് പോകുന്നവർക്ക് പ്രത്യേക പ്രതിഫലം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
നെയ്യാർ റേഞ്ചാഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കള്ളിക്കാട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കൃഷ്ണ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ഹജാൻജി . കെ.പി ഗോപകുമാർ , ബി സുന്ദ്രേ നാഥ് , ആർ പ്രകാശ്, ആർ രാജേഷ്, സുരേഷ് ബാബു, ഷൈജു എന്നിവർ സംസാരിച്ചു.
കോട്ടൂർ അഗസ്ത്യവനം റേഞ്ചിൽ എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡൻറ് പുറത്തിപ്പാറ സജീവ് അധ്യക്ഷനായ പ്രതിഷേധ സമരം ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്‌ഘാടനം ചെയ്തു.വിനോദ് കയറ, എം എസ് റഷീദ്, കെ കൃഷ്ണപിള്ള, ജി അപ്പുക്കുട്ടൻ നായർ, ആശാരി,ഷാനിത, ബുഷറ,സിന്ധു ,രാജീവ് എന്നിവർ നേതൃത്വം നൽകി. പാലോട് റേഞ്ചിൽ നടന്ന ധർണ്ണ സി.പി ഐ മണ്ഡലം സെക്രട്ടറി രജിത് ലാൽ ഉദ്ഘാടനം ചെയ്തു.
8-ാം തീയതി സംസ്ഥാന വനം ആസ്ഥാനങ്ങൾക്കു മുൻമ്പിലും ജില്ലാ ഓഫീസുകൾക്കു മുൻമ്പിലും സമരം നടത്താൻ തീരുമാനിച്ചതതായി പ്രസിഡന്റ് ബാബു പോൾ എക്സ് എം എൽ എ യും ജനറൽ സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രനും ധർണ്ണക്ക ശേഷം അറിയിച്ചു.