ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു.
കാട്ടാക്കട:ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസ് കാട്ടാക്കട താലൂക്ക് കമ്മിറ്റിയും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു. പൂവച്ചൽ പഞ്ചായത്തിലെ മതിയാവിള വാർഡിൽ നക്രാംചിറ സ്‌കൂളിന് സമീപം പനക്കോട് നടന്ന പ്രവർത്തനം കാട്ടാക്കട കമ്യൂണിറ്റി ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നെൽസൻ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ അകലവും മാസ്‌ക്ക് ,സാനിറ്റൈസ്ർ ഉപയോഗവും വ്യക്തി പരിസര ശുചീകരണവുമാണ് ഏതു രോഗത്തെയും പ്രതിരോധിക്കാൻ അടിസ്ഥാനം വേണ്ടത് ഇവ ശീലമാക്കിയാൽ ഏതൊരു മാരക വയറസും നമ്മിൽ നിന്നകലുമെന്നു ഡോ നെൽസൻ പറഞ്ഞു.
റെഡ് ക്രോസ് ജില്ല സെക്രട്ടറി സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ ട്രഷറർ മോഹനകുമാർ കിറ്റ് വിതരണം ഉദ്‌ഘാടനം നടത്തി.സോപ്പ്, നാപ്കിൻ,പേസ്റ്റ്, ബ്രഷ്,എണ്ണ, ഷേവിങ് റേസർ,മാസ്‌ക് ഉൾപ്പടെ എട്ട് ഇനം ഇനമാണ് വിതരണം ചെയ്തത്.സമൂഹത്തിൽ രോഗമില്ലാത്ത അവസ്ഥ ഉണ്ടെങ്കിൽ ആയൂരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും അതിനു ശുചിത്വം പ്രധാനമെന്നും കിറ്റ് വിതരണം നടത്തി മോഹനകുമാർ പറഞ്ഞു.
പ്രളയകാലത്തും കൊറോണ വ്യാപന കാലത്തും ഉൾപ്പടെ ഭക്ഷ്യ കിറ്റ്, പ്രതിരോധ ഉപാധികൾ വിതരണവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും റെഡ് ക്രോസിനെ നേതൃത്വത്തിൽ സജീവമാണ്.യോഗ ശേഷം പ്രദേശത്തു വീടുകളിൽ അണു നശീകരണ പ്രവർത്തനവും നടത്തി.
വാർഡ് അംഗം രശ്മി,റെഡ് ക്രോസ് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കുമാർ,സെക്രട്ടറി അശോകൻ,സന്തോഷ് കാട്ടാക്കട,തുടങ്ങിയവർ സംബന്ധിച്ചു.