ആർമി പോലെ സപ്പ്ളൈ ഓഫീസ് പ്രവർത്തനം; യഥാർത്ഥ ഗുണഭോക്താവിനെ കണ്ടെത്താൻ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും ഐ ബി സതീഷ്
കാട്ടാക്കട:കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തനം ആർമി പോലെയാണെന്നും അതാണ് സമയബന്ധിതമായി ഇടപാടുകൾ തീർപ്പാകുന്നത് എന്നും ഐ ഐ സതീഷ് എം എൽ എ അഭിപ്രായപ്പെട്ടു.കാട്ടാക്കട മിനി സിവിൽസ്റ്റേഷനിൽ പുതിയതായി അനുവദിച്ച മുൻഗണന റേഷൻ കാർഡ് കാട്ടാക്കട താലൂക്ക് വിതരനോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ . താലൂക്കിലെ 1805 കാർഡുകൾ പി എച് എച് ആയി മാറി.635 ഓളം പേരുടെ കാർഡ് ഏറ്റവും അടുത്തു തന്നെ നടപടിയാകും.ഇതോടൊപ്പം കോട്ടൂരിലെ 27 ആദിവാസി ഊരിലെയും 2 കുടുംബത്തിന് ഒഴികെയുള്ള എല്ലാവർക്കും എ എ വൈ കാർഡ് ലഭിച്ചതായും ബാക്കിയുള്ള രണ്ടു കുടുംബത്തിന് ആധാർ നടപടികൾ പൂർത്തീകരിച്ച ഉടൻ കാർഡ് വിതരണം ചെയ്യാനാകും എന്നും ചടങ്ങിൽ സപ്ലൈ ഓഫീസർ ശ്രീകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞതിനെ പ്രകീർത്തിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ഒറ്റയടിക്ക് ശരിയാക്കാനാകില്ല ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിച്ചു നവകേരളത്തിനു മുതൽ കൂട്ടാക്കുമെന്നും എം എൽ എ പറഞ്ഞു. വെള്ളനാട് ബ്ലോക് പ്രസിഡന്റ് ഇന്ദുലേഖ,കാട്ടാക്കട പാഞ്ചായത് പ്രസിഡന്റ് അനിൽകുമാർ,ബ്ലോക്ക് അംഗം ശ്രീകുട്ടി സതീഷ്,ജില്ലാ പാഞ്ചായത് അംഗം രാധിക ടീച്ചർ, വാർഡ് അംഗം തസ്ലീം താജുദ്ധീൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അഞ്ചു പഞ്ചായത്തിലെ ഓരോരുത്തർക്കും വീതം കാർഡ് നൽകി.ശേഷം ഉള്ളവർക് വരും ദിവസങ്ങളിൽ ലഭ്യമാക്കും.