മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും
കുഴങ്ങിയ കേസിൽ രണ്ടാൾക്കെതിരെയും പോലീസ് കേസെടുത്തു.
മലയിൻകീഴ് :
മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും, യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും പരാതിയുമായി പോലീസിൽ . കുഴങ്ങി മറിഞ്ഞ കേസിൽ രണ്ടാൾക്കെതിരെയും പോലീസ് കേസെടുത്തു.തമിഴ്നാട് സ്വദേശിയായ അന്പതുകാരനായ ഭർത്താവിനെതിരേ പോക്സോ കേസും തൃശൂർ സ്വദേശിനിയായ നാൽപത്തി നാലുകാരി ഭാര്യയ്ക്കെതിരേ വധശ്രമ കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 ജൂലൈ മാസത്തിൽ വിവാഹിതരായി എന്നു പറയുന്ന ദമ്പതികളുമായി ബന്ധപ്പെട്ടാണ് പോലീസിനെ കുഴക്കിയ സംഭവം.
പെരുകാവ് മട്ടുപ്പാവിൽ വാടക വീട്ടിൽ താമസിച്ച ഇവർ രണ്ടാം വൊവാഹം കഴിച്ചവരാണ്.
കഴിഞ്ഞ ദിവസം കുട്ടിയോട് അപമര്യാദയായി പെരുമാറുന്നതു കണ്ടു പോലീസിൽ പരാതി നൽകുകയും ശേഷം രണ്ടാം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ
ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.എന്നാൽ യുവതിയെ അറസ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ ഏൽപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.അതേ സമയം കഴുത്തിനു പരിക്കേറ്റ തമിഴ്നാട് സ്വദേശിയും വ്യോമസേനാ ഉദ്യോഗസ്ഥനമായ യുവതിയുടെ രണ്ടാം ഭർത്താവ് മിലിറ്ററി ആശുപത്രിയിൽ ചികിത്സ തേടി ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടാകും എന്നാണ് വിവരം.