September 7, 2024

ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം

Share Now

കാട്ടാക്കട: നൂറ് ദിനം നൂറ് പദ്ധതികളുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂർ പഞ്ചായത്തിൽ ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മണ്ണടിക്കോണം – മഞ്ഞറമൂല, എണ്ണാഴിയോട് മുക്ക് കടയറ റോഡ്, എള്ളുവിള _ കുരിശോട്ടുകോണം – പാപ്പാകോട്, മഞ്ഞറമൂല – റസൽ പുരം റോഡുകളുടെ നിർമ്മാണോദ്ഘാടനം ഐ.ബി സതീഷ് എംഎൽഎ നിർവ്വഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എ സുരേഷ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എസ് പ്രേമവല്ലി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം എസ് റ്റി ശരണ്യ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ്  പ്രഷീദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി റ്റി ഗിരിസുതൻ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദു കുമാർ, ഊരൂട്ടമ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു. ആർ.വിജുകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്നാരോപിച്ചു യുവതിയും യുവതി വെട്ടി പരിക്കേൽപ്പിച്ചു എന്നു രണ്ടാം ഭർത്താവും
Next post ഡോ:കലാം സ്മൃതി ഇന്റർനാഷണൽ സ്നേഹാദരവ് നൽകി

This article is owned by the Rajas Talkies and copying without permission is prohibited.