യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മോദി അധ്യക്ഷ പദവി വഹിക്കും
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഐക്യരാഷ്ട്രസഭയിലെ രാജ്യത്ത് നിന്നുള്ള മുന്‍ സ്ഥിരം ക്ഷണിതാവായിരുന്ന സൈദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ തല്പ്പരരാണെന്നത് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ജൂലൈ മാസത്തില്‍ ഫ്രാന്‍സാണ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്.
ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം അറിയിച്ചു. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
More Stories
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി
കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ്...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....
കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം
തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ...
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും...