പ്രധാനമന്ത്രിയുടെ സംവാദം തത്സമയം കർഷകരിലേക്ക് എത്തിച് മിത്രനികേതൻ
പ്രധാനമന്ത്രിയുടെ സംവാദം തത്സമയം കർഷകരിലേക്ക് എത്തിച് മിത്രനികേതൻ
വെള്ളനാട്:
സ്വതന്ത്ര ഭാരതത്തിൻറെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ചടങ്ങുകളുടെ ഭാഗമായി ഭാരത സർക്കാർ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പരിപാടികളെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സംവാദ പരിപാടിയാണ് മിത്രനികേതൻ കൃഷി വിജ്ഞാപന കേന്ദ്രം തൽസമയം സംപ്രേക്ഷണത്തിലൂടെ തിരുവനന്തപുരം ജില്ലയിലെ കർഷകരിലേക്ക് എത്തിച്ചത്.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പന്ത്രണ്ട് ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുമായിട്ടാണ് പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലെ സിംലയിൽ നിന്നും കർഷകരുമായി സംവദിച്ചത്.
മിത്രനികേതൻ കൃഷി വിജ്ഞാമന കേന്ദ്രത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ യുടെ തത്സമയ സംപ്രേക്ഷണത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഗുണഭോക്താക്കൾ പങ്കെടുത്തു. കെ വി കെ യിൽ നടന്ന തൽസമയം സംപ്രേക്ഷണ പരിപാടിയുടെ ഉദ്ഘാടനം വെള്ളനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ് അനിത നിർവഹിച്ചു. വെള്ളനാട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ എൽ. പി മായാദേവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാർഷിക എൻജിനീയറിങ് സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ചിത്ര ജി, പരിപാടിയുടെ വിശദീകരണം നടത്തി. കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികളെ സംബന്ധിക്കുന്ന ഹ്രസ്വ വീഡിയോകളുടെ പ്രദർശനവും പ്രസ്തുത പരിപാടിയോടനുബന്ധിച്ച് നടത്തി. തുടർന്ന് പച്ചക്കറി, തെങ്ങ് തുടങ്ങിയ വിളകളുടെ കൃഷി പരിചരണ മാർഗങ്ങൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവയെ സംബന്ധിച്ച് കാർഷിക സെമിനാറുകൾ സംഘടിപ്പിച്ചു.