ലൈസൻസ് ഇല്ലാതെ പ്രവർത്തനവും നടപ്പാത കയ്യേറി കച്ചവടവും നഗരസഭാ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.
പേയാട്:
അനധികൃതമായി പ്രവർത്തിച്ചു വഴിയാത്രക്കാര്ക്ക് തടസം സൃഷ്ടിച്ച പച്ചക്കറി കടക്കെതിരെ നഗരസഭാ ആരോഗ്യവകുപ്പ് ഹെല്ത് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.പേയാട് കുണ്ടമൺ കടവ് ദേവി ക്ഷേത്രത്തിനു സമീപം അനധികൃതമായി പ്രവർത്തിച്ച എസ് ആർ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് സ് കടക്കെതിരെയും ഇതിനു മുന്നിൽ റോഡിനു എതിർവശത്തായി ഇവരുടെ തന്നെ മേൽനോട്ടത്തിൽ ഉണ്ടായിരുന്ന പച്ചക്കറി, പഴവര്ഗങ്ങൾ എന്നിവ നടപ്പാത കയ്യേറി വിൽപ്പന നടത്തുകയായിരുന്ന താത്കാലിക തട്ട് നടത്തുന്നതിനെതിരെയും ആയിരുന്നു നടപടി.2021 സെപ്തംബര് മാസത്തിൽ കട ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതാണ് എന്ന് കണ്ടെത്തുകയും നടപ്പാത കൈയേറ്റം ഒഴിയണമെന്നും അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചു വിൽപ്പന നടന്നു വരികയായിരുന്നു.
ഈ സംഭവത്തിന് ശേഷവും അധികൃതർ കട ഉടമയോടു ഇവ നീക്കം ചെയ്യാനും ലൈസെൻസ് എടുക്കുന്നതിനും നിർദേശം നൽകിയിരുന്നു.ഇതും അവഗണിച്ചതോടെയാണ് ഇപ്പോൾ കട പൊളിച്ചു നീക്കുന്നതിന് ഉൾപ്പടെയുള്ള നടപടിക്കായി അധികൃതർ എത്തിയത്. റോഡിലേക്ക് നടപ്പാത കയ്യേറി വച്ചിരുന്ന സാധനങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പിഴ ഒടുക്കുന്ന മുറക്ക് ഇവ വിട്ടുനല്കും. രാവിലെ 11 മണിയോടെ പോലീസ് കാവലിൽ എത്തിയ ഉദ്യോഗസ്ഥർ ഒരു മണിയോടെ അടുത്തു ആണ് നടപടി അവസാനിപ്പിച്ചത്.നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി . ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ മിത്രൻ ജി,ഗോപകുമാർ എം എൻ,ജൂനിയർ ഹെല്ത് ഇൻസ്‌പെക്ടർമാരായ അരുൺ എസ് നായർ , പ്രവീണ്,ഷിജു എസ് എസ്,ശ്രീജ സിപി,ലക്ഷ്മി എസ് പി, വിഷ്ണ എന്നിവരുൾപ്പെട്ട സംഘമാണി പരിശോധനയിൽ പങ്കെടുത്തത്.