October 10, 2024

എണ്ണ ചോർച്ച; അലകുന്നത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു

Share Now

പേയാട് :   എണ്ണ ചോർച്ചയെ തുടർന്ന്  പേയാട് അലകുന്നത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി. ചൊവ്വാഴ്ച രാത്രി  ഏഴുമണിയോടടുത്തായിരുന്നു സംഭവം. അലകുന്നം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പേയാട് സെക്ഷൻ പരിധിയിലെ ട്രാൻസ്‌ഫോമറിലെ ഉപകരണങ്ങളുടെ അമിത ചൂട് നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന എണ്ണ ചോർന്ന്  അനുബന്ധ കേബിളുകളിലും ട്രാൻസ്‌ഫോമറിന് അടിയിൽ കിടന്ന ചപ്പുചവറുകളിലും തീ പടർന്നു. എണ്ണ ചോർച്ച ഉണ്ടായി അമിത ചൂട് ഉണ്ടായി ഷോർട്ട് ആയ കാരണത്താൽ  തീപ്പൊരി ചിതറുകയും ചപ്പുചവറുകൾക്ക് തീപിടിച്ചത് ആകാം എന്നാണ് നിഗമനം. തീപിടിത്തം ഉണ്ടായെങ്കിലും ട്രാൻസ്‌ഫോമറിലേക്ക് അധികം എത്താത്തതിനാൽ മറ്റു അനിഷ്ട സംഭവം ഇല്ല. കാട്ടാക്കട അഗ്നിരക്ഷാ സേന  ലീഡിംഗ് ഫയർമാൻ മുരളിയുടെ നേതൃത്വത്തിൽ ഫയർമാൻമാരായ അനിൽ, ദിനുമോൻ, വിനീത്, ശ്രീക്കുട്ടൻ, ഫയർമാൻ ഡ്രൈവർമാരായ അലക്‌സാണ്ടർ, സജീവ് രാജ്, ഹോം ഗാർഡുമാരായ ബിനിൽ, വിനോദ് എന്നിവരുൾപ്പെട്ട സംഘം 15 മിനിറ്റുകൊണ്ടാണ് തീ കെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണ്ണിടിഞ്ഞു വീടുകൾ അപകടാവസ്ഥയിൽ .
Next post സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി