September 16, 2024

കാട്ടാക്കടയിൽ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് പിടികൂടി.

Share Now


കാട്ടാക്കട: വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.തിരുവനന്തപുരം പേയാട് പിറയിൽ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധന നടത്തിയത്. പേയാട് സ്വദേശി അനീഷ് 32, സജി 36 എന്നിവർക്കെതിരെ ആണ് കേസ് എടുത്തിട്ടുള്ളത്.അനീഷിന്റെ വീടിന്റെ അടുക്കളയിൽ കവറുകളിൽ ആയാണ് 187 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയോടെ സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധയിൽ ആണ് കാഞ്ചവ് കണ്ടെടുത്തത്.സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.കൊറിയർ വഴിയും സംഘം കഞ്ചാവ് കടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇതിനെ കുറിച്ചും ഉറവിടത്തെ കുറിച്ചും അന്വേഷണം നടത്തുമെന്നു എക്സൈസ് പറഞ്ഞു.

റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ രാജേഷ്, എ പ്രദീപ്‌ റാവു, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാൻ, കമ്മിഷണർ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർമരായ ആദർശ്, വൈശാഖ്. വി പിള്ള, എ കെ. അജയകുമാർ, പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്കുമാർ, എം. അസിസ്, നജ്മുദ്ദീൻ, എസ് ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കാട്ടാക്കട റേഞ്ച് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനോദസഞ്ചാര വികസനത്തിന് സാധ്യതകൾ തേടി അമ്പൂരി
Next post വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം

This article is owned by the Rajas Talkies and copying without permission is prohibited.