September 16, 2024

മാലിന്യ മുക്ത ഗ്രാമത്തിനു എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം

Share Now

മാലിന്യ മുക്ത ഗ്രാമം യാഥാർത്ഥ്യം ആകാൻ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ജനഗങ്ങളുടെ പങ്കാളിത്തവും അനിവാര്യം ആണെന്നു അരുവിക്കര എം.എൽ എ ജി സ്റ്റീഫൻ പറഞ്ഞു.പൂവച്ചൽ ഗ്രാമപഞ്ചായത്ത്‌ നടപ്പിലാക്കുന്ന ” മാലിന്യമുക്ത ഗ്രാമം ” സമ്പൂർണ്ണ ആരോഗ്യ -ശുചിത്വ ജനകീയ ജാഗ്രതാ യജ്ഞം , പൂവച്ചൽ ഉണ്ടപ്പാറയിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉറവിട മാലിന്യ സംസ്ക്കരണം കാലഘട്ടം അവശ്യപ്പെടുന്ന ഒന്നണെന്നും ഓടകളിലേക്ക്‌ മാലിന്യം ഒഴുക്കി വിടുന്ന മനോഭാവത്തിൽ മാറ്റം വരുത്താൻ നമ്മൾ തയാറാകണമെന്നും എം എൽ എ സൂചിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സനൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ,വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ടി തസ്ലീം,എൻ ക്യഷ്ണൻ കുട്ടി നായർ, കെ ശ്രീകുമാർ, ഷാജി തുടങ്ങിയവർ സാന്നിതിരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധി കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ..
Next post പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന്

This article is owned by the Rajas Talkies and copying without permission is prohibited.