September 7, 2024

വീണ്ടും ഇരുതല മൂലിയെ കണ്ടെത്തി

Share Now

കാട്ടാക്കടയിൽ വീണ്ടും ഇരുതല മൂലിയെ sandboa കണ്ടെത്തി.  കാട്ടാക്കട കട്ടക്കോട് റോഡിൽ സഫര് ലോഡ്ജിനു സമീപം തിങ്കളാഴ്ച   രാത്രി 10 30 ഓടെയാണ് ഇരുതല മൂലിയെ കണ്ടെത്തിയത്. സലീമിന്റെ വീടിനു മുന്നിലാണ് ഇരുതല മൂലിയെ കണ്ടത്. തുടർന്ന് കാട്ടാക്കട പോലീസിനെയും വനം വകുപ്പിനെയും അറിയിച്ചു.വനം വകുപ്പിൽ അറിയിച്ചതാനുസരിച്ചു പാമ്പ് പിടിത്തക്കാരനായ രതീഷ് എത്തി പാമ്പിനെ ഏറ്റുവാങ്ങി. ഉപദ്രവകാരി അല്ലാത്തതിനാൽ  പ്രദേശവാസികൾ തന്നെ ഇതിനെ ചാക്കിലാക്കിയിരുന്നു.


    ഒന്നര വയസോളം പ്രായവും ഒരുമീറ്ററോളം നീളവുമുള്ള  പാമ്പ് രണ്ടു ദിവസത്തോളമായി ഭക്ഷണം കഴിച്ചിട്ട് എന്നും അതിന്റെ അവശത ഉണ്ടെന്നും പാമ്പുപിടിക്കാൻ രതീഷ് പറഞ്ഞു. ആഴ്ചകൾക്ക് മുൻപും പ്രദേശത്തു നിന്നു ചെറിയ ഇരുതല മൂലിയെ കണ്ടെത്തിയിരുന്നു. മലയിൻകീഴ് നിന്നും അടുത്തിടെ മൂന്നു കിലോയിലധികമുള്ള ഇരുതല മൂലിയെ കണ്ടെത്തിയിരുന്നു. ചതുപ്പും തണുത്ത പ്രദേശത്തും കണ്ടുവരുന്ന ഇവ ഇവിടെ എങ്ങനെ എത്തി എന്നതിനെ കുറിച്ച് വ്യക്തത ഇല്ല. ഏറ്റുവാങ്ങിയ ഇരുതല മൂലിയെ രതീഷ് വനം വകുപ്പിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദയപൂർവ്വം പൊതിച്ചോറ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
Next post 22 ലിറ്റർ ചാരായവുമായി മൂന്നു പേര് പിടിയിൽ ; ഒരാൾക്ക് കോവിഡ്

This article is owned by the Rajas Talkies and copying without permission is prohibited.