22 ലിറ്റർ ചാരായവുമായി മൂന്നു പേര് പിടിയിൽ ; ഒരാൾക്ക് കോവിഡ്
ചാരായം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു.
കാട്ടാക്കട:
കാട്ടാക്കട എക്സൈസ് റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകളിലായി 22 ലിറ്റർ ചാരായവും ഇവ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും വിൽപ്പന നടത്തിയ പണവും ഉൾപ്പടെ മൂന്നുപേർ പിടിയിലായി. കള്ളിക്കാട് മുകുന്ദറ ഭാഗത്ത് മദ്യ വിൽപ്പന നടത്തിയതിന് അരുണിനെ പരിശോധന സംഘം കസ്റ്റഡിയിൽ എടുത്തു .ഇയാൾക്ക് കോവിദഃ സ്ഥിരീകരിച്ചതിനാൽ . ഇയാളിൽ നിന്നും 5.5 ലിറ്റർ മദ്യം, മദ്യം വിറ്റ വകയിൽ 500 രൂപ,മദ്യം വിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ എന്നിവയും കണ്ടെടുത്തു. തുടർന്ന് കാട്ടാക്കട പുതുവയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവിടെ മദ്യ വിൽപ്പന നടത്തുകയായിരുന്ന മനുവിനെ സംഘം പിടികൂടിയത്.പക്കൽ നിന്നും 13 ലിറ്റർ മദ്യം, മദ്യം വിറ്റ വകയിൽ 700 രൂപ, മദ്യം വിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ എന്നിവ കണ്ടെടുത്തു.കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.നവാസിന്റെ നേതൃത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കാട്ടാക്കട റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഗിരീഷിന്റെ നേതൃത്വത്തിൽ കാരംകോട്ടുകോണം ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇവിടെ മദ്യ വില്പന നടത്തുകയായിരുന്ന കൃഷ്ണൻ കുട്ടിയെ സംഘം പിടികൂടിയത് .ഇയാളുടെ പക്കൽ നിന്നും 3.5 ലിറ്റർ മദ്യം, മദ്യം വിറ്റ 1080 രൂപ എന്നിവയും കണ്ടെടുത്തു. കൃഷ്ണൻകുട്ടി,മനു എന്നീ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടികളും കോടതിയിൽ ഹാജരാക്കി.